തലസ്ഥാനത്തെ രാഷ്​ട്രീയ സംഘർഷം: ദേശീയ മനുഷ്യാവകാശ കമീഷ‍െൻറ തെളിവെടുപ്പ് പൂർത്തിയായി

തിരുവനന്തപുരം: തലസ്ഥാനത്തെ രാഷ്ട്രീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷ‍​െൻറ തെളിവെടുപ്പ് പൂർത്തിയായി. വെള്ളിയാഴ്ച രാവിലെ ബി.ജെ.പി ജില്ല നേതാക്കളുടെ പരാതി സ്വീകരിച്ച കമീഷൻ, ഉച്ചയോടെ വിമാനമാർഗം ഡൽഹിയിലേക്ക് മടങ്ങി. എസ്.പി സുമേധാ ദ്വിവേദിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പിമാരായ ഐ.ആര്‍. കുര്യലോസ്, രവിസിങ്, എസ്.ഐമാരായ ബിമന്‍ജിത് ഉപ്പന്‍, രാജേന്ദ്ര സിങ് എന്നിവരടങ്ങുന്ന അഞ്ചംഗസംഘമാണ് െതളിവെടുപ്പ് നടത്തിയത്. ആഗസ്റ്റ് ഏഴിന് തലസ്ഥാനത്തെത്തിയ സംഘം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖര‍​െൻറയും സി.പി.എം നേതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. സി.പി.എം പ്രവർത്തകർ ആക്രമിച്ച ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസ്, ശ്രീകാര്യത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ ആർ.എസ്.എസ് കാര്യവാഹക് രാജേഷി‍​െൻറ വീട്, ബി.ജെ.പി പ്രവർത്തകർ ആക്രമിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ‍​െൻറ മകൻ ബിനീഷ് കോടിയേരിയുടെ വീട്, ആക്രമണത്തിൽ പരിക്കേറ്റ സി.പി.എം-ബി.ജെ.പി കൗൺസിലർമാർ, ആക്രമണത്തിന് ഇരയായവരുടെ ബന്ധുക്കൾ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.