കോലറയാര്‍ പുനരുജ്ജീവനത്തിന്​ നിറഞ്ഞ പിന്തുണയുമായി മന്ത്രി തോമസ്​ ​െഎസക്​

പടം PTG41 Thoms Isaac 2 Facebook Post പത്തനംതിട്ട: വരട്ടാറിനു പിന്നാലെ ജനകീയ പങ്കാളിത്തത്തോടെ തുടങ്ങിയ കോലറയാര്‍ പുനരുജ്ജീവന പ്രവര്‍ത്തനത്തിനു പ്രശംസ അറിയിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്കി​െൻറ ഫേസ്ബുക്ക് പോസ്റ്റ്. ജനകീയ പങ്കാളിത്തം ആവേശകരമാണെന്നും സുതാര്യമായി നടക്കുന്ന പുനരുജ്ജീവന പ്രവര്‍ത്തനങ്ങളില്‍ എല്ലാ ജനപ്രതിനിധികളും പങ്കാളികളാണെന്നും ഹരിതകേരളം മിഷന്‍ പ്രവര്‍ത്തിക്കേണ്ടത് ഇങ്ങനെയാണെന്നും ധനമന്ത്രി കുറിച്ചു. ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റി​െൻറ പൂര്‍ണരൂപം: 'പമ്പയിൽനിന്ന് ആരംഭിച്ച് മണിമലയാറി​െൻറ കൈവഴിയില്‍ എത്തിച്ചേരുന്ന കോലറയാര്‍ വരട്ടാറിനു സമാന്തരമായി പുനര്‍ജനിക്കുകയാണ്. നിരണം പ്രദേശത്തെ പാടശേഖരങ്ങളുടെ ജീവനാഡിയാണ് കോലറയാര്‍. പമ്പാനദീമുഖമായ അറയ്ക്കല്‍ മുയപ്പില്‍ 40 വര്‍ഷം മുമ്പ് ഒരു പുലിമുട്ട് നിർമിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പമ്പയിലെ എക്കല്‍ പുലിമുട്ടില്‍ തട്ടി നദീമുഖത്തു അടിഞ്ഞുകൂടി. പമ്പയുടെ അടിത്തട്ട് മണലൂറ്റുമൂലം താഴ്ത്തുകയും ചെയ്തതോടെ നീരൊഴുക്കു നിലച്ചു. സ്വാഭാവികമായും ഇവിടെ നിന്നാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. 70 അടി വീതിയില്‍ മണ്ണു നീക്കം ചെയ്തു. നദീമുഖത്തെ എക്കല്‍ നീക്കം ചെയ്തതോടെ കോലറയാറ്റിലേക്കുള്ള നീരൊഴുക്കു വര്‍ധിച്ചു. തുടര്‍ന്നങ്ങോട്ട് നദീതീരം കാടുനീക്കി വൃത്തിയാക്കുകയും ആഴം കൂട്ടി ചളി കരയിലേക്ക് നീക്കം ചെയ്യുന്ന ജോലി പുരോഗമിച്ചു വരുകയാണ്.' ഇങ്ങനെ നീളുന്നു മന്ത്രിയുടെ പോസ്റ്റ്. ഒരു മാസം മുമ്പ് കോലറയാര്‍ പുനരുദ്ധാരണ ഉദ്ഘാടന ചടങ്ങില്‍ നദിയുടെ പുനരുദ്ധാരണത്തിന് മന്ത്രി മാത്യു ടി. തോമസ് നാലുകോടി പ്രഖ്യാപിച്ചെങ്കിലും ഔദ്യോഗികമായി ഇതേവരെ പണം ചെലവഴിക്കേണ്ടി വന്നിട്ടില്ല. അത്രക്കേറെയാണ് ജനകീയ പങ്കാളിത്തവും ആവേശവുമെന്ന് തോമസ് െഎസക് പറയുന്നു. നാട്ടുകാര്‍ മുന്‍കൈയെടുത്ത് കാടുപടലങ്ങള്‍ നീക്കം ചെയ്യുന്നു, പണം സ്വരൂപിക്കുന്നു. നദീതീരം മുഴുവന്‍ കല്ലുകെട്ടി സംരക്ഷിക്കുന്നതാണ് നല്ലത് എന്ന് ചിലര്‍ക്ക് ചിന്തയുണ്ട്. അത് ഒട്ടും അഭിലഷണീയമല്ല. തീരത്തിനു ജൈവസംരക്ഷണ കവചം തീര്‍ക്കുകയാണ് വേണ്ടതെന്നും ശാസ്ത്രീയ പഠനത്തി​െൻറ അടിസ്ഥാനത്തില്‍ സമഗ്ര നദീതട പദ്ധതി വേണമെന്നും മന്ത്രി നിർദേശിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.