നടിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കൽ: ജാമ്യാപേക്ഷ തള്ളി

കൊച്ചി: യുവനടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തൃപ്പൂണിത്തുറ ഉദയംപേരൂർ എം.എൽ.എ റോഡ് അംബേദ്കർ ജങ്ഷൻ സൗപർണിക പാർക്ക് ഏഴാം നമ്പർ വില്ലയിൽ കിരൺ കുമാറി​െൻറ (38) ജാമ്യാപേക്ഷയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്. സി.ജെ.എം കോടതി ജാമ്യം നിരസിച്ചതിനെത്തുടർന്നാണ് സെഷൻസ് കോടതിയെ സമീപിച്ചത്. നടിയുടെ രഹസ്യമൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.