സർക്കാർ അട്ടിമറിനീക്കം അംഗീകരിക്കില്ല ^ജോസഫ്​ എം. പുതു​േശരി

സർക്കാർ അട്ടിമറിനീക്കം അംഗീകരിക്കില്ല -ജോസഫ് എം. പുതുേശരി കോട്ടയം: തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ പിരിച്ചുവിട്ട്‌ രാഷ്‌ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സംഘ് പരിവാറി​െൻറ അമിതാധികാരഭ്രമമാണ്‌ വെളിവാക്കുന്നതെന്ന്‌ കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി ജോസഫ്‌ എം. പുതുേശരി. അക്രമം തുടച്ചുനീക്കപ്പെടണ്ടേത് ഭരണാധികാരികളുടെ പ്രാഥമിക ഉത്തരവാദിത്തമാണ്. എന്നാല്‍, ആ പേരിൽ ജനാധിപത്യരീതിയില്‍ അധികാരത്തിലെത്തിയ സര്‍ക്കാറിനെ 356-ാം വകുപ്പ്‌ ഉപയോഗിച്ച്‌ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യമൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും എതിരാണ്‌. സാക്ഷരതയിലും രാഷ്‌ട്രീയ പ്രബുദ്ധതയിലും മുന്നിലുള്ള കേരള ജനത ഇത്തരം നീക്കം ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.