മുണ്ടക്കയം: ഒരു കിേലായിലധികം കഞ്ചാവുമായി കൊച്ചിയിലെ ക്വേട്ടഷൻ സംഘാംഗമായ യുവാവിനെ മുണ്ടക്കയത്ത് എക്സൈസ് പിടികൂടി. ഫോര്‍ട്ട്കൊച്ചി ചെറളായിക്കടവ് സക്കീര്‍ മുഹമ്മദാണ് (27) അറസ്റ്റിലായത്. കമ്പത്തുനിന്ന് കഞ്ചാവ് വാങ്ങി എറണാകുളത്തേക്ക് മടങ്ങുംവഴി ശനിയാഴ്ച രാവിലെ 11ന് മുണ്ടക്കയം ബസ് സ്റ്റാൻഡിൽനിന്നാണ് പിടികൂടിയത്. നേരേത്ത ഇയാളെ രണ്ടുകിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. കൊച്ചിയില്‍ പൊലീസുകാരനെ കുത്തിപ്പരിക്കേല്‍പിച്ചത് ഉൾപ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. രഹസ്യവിവരത്തെത്തുടര്‍ന്നാണ് ശനിയാഴ്ച ബസ് സ്റ്റാന്‍ഡില്‍ എക്‌സൈസ് പരിശോധിച്ചത്. ഇന്‍സ്‌പെക്ടര്‍ കെ.ഡി. സതീശന്‍, പ്രിവൻറീവ് ഓഫിസര്‍ പി.എ. നജീബ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.ജെ. നിമേഷ്, സഹീര്‍, രഞ്ജിത് കൃഷ്ണ, രാജേഷ് കുമാര്‍, സന്തോഷ് കുമാര്‍, മുഹമ്മദ് അഷ്റഫ്, എം.ടി. അജിമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.