കോട്ടയം: സംസ്ഥാനത്തെ 19 അടക്കം 23 റെയിൽേവ സ്റ്റേഷനുകളിൽ സുരക്ഷ കാര്യക്ഷമമാക്കാൻ റെയിൽേവ തീരുമാനം. തിരുവനന്തപുരം ഡിവിഷന് കീഴിൽ വരുന്ന തമിഴ്നാട്ടിലെ മൂന്ന് സ്റ്റേഷനുകളിലും പാലക്കാട് ഡിവിഷനിലെ മംഗലാപുരം ജങ്ഷനിലും അടക്കം 23 സ്റ്റേഷനുകളിലാണ് പുതിയ സുരക്ഷക്രമീകരണങ്ങൾ വരുക. ഇതിനായി ഇവിടെ ഇൻറഗ്രേറ്റഡ് സെക്യൂരിറ്റി സിസ്റ്റം സ്ഥാപിക്കും. മൂന്നുമാസത്തിനകം പുതിയ സംവിധാനം നിലവിൽ വരുമെന്ന് റെയിൽേവ വൃത്തങ്ങൾ അറിയിച്ചു. ഒാരോ സ്റ്റേഷനിലും 35 മുതൽ 70 കാമറകൾ വരെ സ്ഥാപിക്കും. റെയിൽേവ പ്രൊട്ടക്ഷൻ ഫോഴ്സിനാണ് ഇതിെൻറ ചുമതല. ആർ.പി.എഫിെൻറ പ്രവർത്തനവും ശക്തമാക്കും. ട്രെയിനുകളിൽ വന്നിറങ്ങുന്നവർ, കയറാൻ എത്തുന്നവർ, പാഴ്സൽ കേന്ദ്രങ്ങൾ, ലഗേജുകൾ തുടങ്ങിയവയടക്കം ഒരേസമയം നിരീക്ഷിക്കാനുള്ള സംവിധാനമാണ് ഏർപ്പെടുത്തുക. കേന്ദ്രസർക്കാറിെൻറ നിർഭയ ഫണ്ടിൽനിന്നാകും ഇതിന് തുക അനുവദിക്കുക. രാജ്യത്തെ ആയിരത്തോളം സ്റ്റേഷനുകളിൽ പുതിയ സംവിധാനം നടപ്പാക്കിവരുകയാണ്. 500 കോടിയുടേതാണ് പദ്ധതി. കേരളത്തിൽ ആദ്യഘട്ടത്തിൽ 19 ഇടത്തും പിന്നീട് പത്തിടത്തും സി.സി ടി.വി കാമറകൾ സ്ഥാപിക്കുമെന്നും റെയിൽേവ അറിയിച്ചു. നാഗർകോവിൽ, കന്യാകുമാരി, കുഴിത്തുറ, തിരുവനന്തപുരം, കൊച്ചുവേളി, വർക്കല, കൊല്ലം, കായംകുളം, ആലപ്പുഴ, കോട്ടയം, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, എറണാകുളം, ആലുവ, തൃശൂർ, ഗുരുവായൂർ, വടകര, കണ്ണൂർ, കാസർകോട്, മംഗലാപുരം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ കാമറ സ്ഥാപിക്കുക. മൂന്നാംഘട്ടത്തിൽ മുഴുവൻ സ്റ്റേഷനുകളും കാമറ നിരീക്ഷണത്തിലാകുമെന്നും റെയിൽേവ അറിയിച്ചു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് കൂടുതൽ യാത്രക്കാർ എത്തുന്ന കോട്ടയം, ചെങ്ങന്നൂർ, എറണാകുളം സൗത്ത് സ്റ്റേഷനുകളിൽ കാമറകളുടെ എണ്ണം വർധിപ്പിക്കും. സ്റ്റേഷനുകളിൽ സുരക്ഷയുടെ അഭാവംമൂലം ക്രിമിനലുകളടക്കം പിടിമുറുക്കുന്നതായ ആക്ഷേപത്തിെൻറ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം. സ്ത്രീയാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുക പുതിയ സംവിധാനത്തിെൻറ ലക്ഷ്യമാണ്. തിരക്കുള്ള രാജ്യത്തെ മുഴുവൻ സ്റ്റേഷനുകളിലും കാമറ സംവിധാനം ഏർപ്പെടുത്തുമെന്ന് റെയിൽേവ ബജറ്റിൽ വ്യക്തമാക്കിയിരുന്നു. സി.എ.എം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.