കൂറ്റൻ മലയിടിഞ്ഞ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

അടിമാലി: അടിമാലി-കുമളി ദേശീയപാതയിൽ കൂറ്റൻ മലയിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് പനംകുട്ടിക്ക് സമീപം പൊളിഞ്ഞപാലം വെള്ളക്കുത്ത് ഭാഗത്താണ് പാറ ഉൾപ്പെടെ കൂറ്റൻ മല ഇടിഞ്ഞത്. ഇതേ തുടർന്ന് കല്ലാർകുട്ടി-പനംകുട്ടി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. സമീപം താമസക്കാരില്ലാത്തതിനാൽ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച രാവിലെ മുതൽ ഈ മേഖലയിൽ ശക്തമായ മഴ പെയ്തിരുന്നു. കല്ലാർകുട്ടി അണക്കെട്ടിനും നേര്യമംഗലം പവർ ഹൗസിനും ഇടയിലാണ് മലയിടിഞ്ഞത്. നാട്ടുകാരും പൊലീസും ഫയർ ഫോഴ്സും ചേർന്ന് ഏറെ നേരം ശ്രമിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.