എം.ജി സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പ്: കോടതിയെ സമീപിക്കും -കെ.എസ്.യു കോട്ടയം: എം.ജി സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്. കെ.എസ്.യു എറണാകുളം ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യറടക്കമുള്ളവരെ ക്രൂരമായാണ് എസ്.എഫ്.െഎ പ്രവർത്തകർ മർദിച്ചത്. കൗൺസിലർമാരുടെ കാർഡുകൾ വലിച്ചുകീറി വോട്ട് ചെയ്യാനുള്ള അവസരം നിഷേധിച്ചുവെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർക്കാറിനൊപ്പം നിൽക്കുന്ന എസ്.എഫ്.െഎ ഭരണവിലാസം സംഘടനയായി മാറി. എസ്.എഫ്.െഎയുടെ അക്രമരാഷ്ട്രീയത്തിന് പൂര്‍ണ പിന്തുണയാണ് പിണറായി സർക്കാർ നൽകുന്നത്. ഏകപക്ഷീയ നിലപാടിലൂടെ മറ്റ് സംഘടനകള്‍ക്ക് കാമ്പസില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം അവർ ഇല്ലാതാക്കുകയാണ്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത കോളജുകളുടെ അംഗീകാരം റദ്ദാക്കാന്‍ സാങ്കേതിക സര്‍വകലാശാല തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുബിന്‍ മാത്യുവും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.