ജില്ലയിൽ മൂന്ന്​ ക്ഷീരസോണുകൾ അനുവദിച്ചു ^മന്ത്രി കെ. രാജു

ജില്ലയിൽ മൂന്ന് ക്ഷീരസോണുകൾ അനുവദിച്ചു -മന്ത്രി കെ. രാജു കോട്ടയം: ക്ഷീരോൽപാദനം വർധിപ്പിക്കുന്നതിനു പ്രത്യേക പദ്ധതി നടപ്പാക്കാനായി സംസ്ഥാനത്ത് 50 ക്ഷീരസോണുകൾ അനുവദിച്ചതിൽ ജില്ലയിലെ ഉഴവൂർ, കടുത്തുരുത്തി, വൈക്കം മേഖലകളെ ഉൾപ്പെടുത്തിയതായി മന്ത്രി അഡ്വ. കെ. രാജു. ഉഴവൂർ ബ്ലോക്കിലെ ക്ഷീരസംഗമം കുമ്മണ്ണൂർ മംഗളാരം ചർച്ച് പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് ക്ഷീരസോണുകൾക്കും പ്രത്യേക പദ്ധതികളും ആനുകൂല്യങ്ങളും ലഭിക്കും. രൂക്ഷമായ വരൾച്ചയായിട്ടും ക്ഷീരോൽപാദത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 17 ശതമാനം വർധന ഉണ്ടായി. ക്ഷീരോൽപാദത്തിൽ സ്വയംപര്യാപ്തത നേടാൻ കേരളത്തിനു വേണ്ടത് 13 ശതമാനം വർധനയാണ്. അടുത്ത സാമ്പത്തിക വർഷം കുറവ് പരിഹരിച്ച് സ്വയംപര്യാപ്തത കൈവരിക്കുമെന്നാണ് പ്രതീക്ഷ. ക്ഷീരമേഖലയിലെ മാറ്റങ്ങളും സാധ്യതകളും പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിക്ക് ക്ഷീരമേഖലയിൽ ഗുണപരമായ മാറ്റങ്ങൾ വരുത്താനാകും. ക്ഷീരമേഖലയിലെ ഉൽപാദന വിപണന സാധ്യതകൾ പഠിക്കാൻ ലിഡ ജേക്കബ് ചെയർമാനായി വിദഗ്ധ സമിതി ഓരോ ജില്ലയിലെയും ക്ഷീരസംഘങ്ങൾ, ക്ഷീരകർഷകർ, ജനപ്രതിനിധികൾ എന്നിവരെ നേരിൽകണ്ട് തെളിവെടുത്ത് റിപ്പോർട്ട് സമർപ്പിക്കും. ക്ഷീരമേഖലയുടെ വികസനത്തിന് ഈ വർഷം 105 കോടി ബജറ്റിൽ വകയിരുത്തിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതി​െൻറ മൂന്നിരട്ടി തുക പ്ലാൻ ഫണ്ടിൽ നീക്കിവെച്ചിട്ടുെണ്ടന്നും അദ്ദേഹം പറഞ്ഞു. മോൻസ് ജോസഫ് എം.എൽ.എ ക്ഷീരസംഘങ്ങളുടെ ഓട്ടോമേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സക്കറിയാസ് കുതിരവേലി മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ക്ഷീരവർധിനി പദ്ധതിയുടെ രണ്ടാംഘട്ട ധനസഹായം വിതരണം ചെയ്തു. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിസി എബ്രഹാം, ജില്ല പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബെറ്റി റോയി, ജില്ല പഞ്ചായത്ത് അംഗം അനിത രാജു, ഇ.ആർ.സി.എം.പി.യു ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.കെ. അനികുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് തോമസ് ടി. കീപ്പുറം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ ലിസി ബേബി മുളയിങ്കൽ, ആൻസി ജോസ്, കിടങ്ങൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സെബാസ്റ്റ്യൻ ജോൺ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റെനി ജയൻ, അസി. ഡയറക്ടർ പി.ഇ. ഷീല, മോഹൻദാസ് എന്നിവർ സംസാരിച്ചു. ബ്ലോക്കിലെ മികച്ച ക്ഷീരകർഷകർ, ഗുണനിലവാരമുള്ള പാൽ സംഭരിച്ച സംഘം എന്നിവർക്കുള്ള അവാർഡുകളും കന്നുകാലി പ്രദർശനത്തിൽ ഒന്നാമതെത്തിയ കർഷകർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. കുമ്മണ്ണൂർ ക്ഷീരസംഘം പ്രസിഡൻറ് ജോർജ് ജോസഫ് കളപ്പുരക്കൽ സ്വാഗതവും ഉഴവൂർ ക്ഷീരവികസന ഓഫിസർ പി.വി. ലതീഷ്കുമാർ നന്ദിയും പറഞ്ഞു. വാട്ടർ അതോറിറ്റി ഹെഡ്ക്വാർേട്ടഴ്സിന് മുന്നിൽ ധർണ കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ (സി.െഎ.ടി.യു) കോട്ടയം വാട്ടർ അതോറിറ്റി ഹെഡ്ക്വാർേട്ടഴ്സിന് മുന്നിൽ ധർണ നടത്തി. സി.െഎ.ടി.യു ജില്ല സെക്രട്ടറി ടി.ആർ. രഘുനാഥൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ സംസ്ഥാന ട്രഷറർ പി. ശശിധരൻ നായർ, ജില്ല സെക്രട്ടറി വി. അമൃതരാജ്, ഒാഫിസേഴ്സ് യൂനിയൻ സംസ്ഥാന സെക്രട്ടറി കെ. സുരേഷ്, കെ.എം. മോഹൻദാസ്, വി. സതീശൻ, കെ.കെ. മോഹനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.