പീഡനക്കേസിൽ മധ്യവയസ്​കൻ പിടിയിൽ

കട്ടപ്പന: പീഡനക്കേസിൽ പുറ്റടി അമ്പലമേട് കൊല്ലംപറമ്പിൽ കുഞ്ഞുമോനെ (50) വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരിക പീഡനത്തിനു വിധേയമാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പുറ്റടിയിൽ കീബോർഡ് അധ്യാപകനായിരിക്കുേമ്പാഴാണ് സംഭവം. ഒളിവിലിരുന്ന ഇയാളെ വ്യാഴാഴ്ച രാവിലെ പുറ്റടിയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കട്ടപ്പന സി.ഐ വി.എസ്. അനിൽകുമാറാണ് കേസ് അന്വേഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.