നെടുങ്കണ്ടം: അതിർത്തിതർക്കം നിലനിൽക്കുന്നതിനിടെ കമ്പംമെട്ട് ചെക്ക് പോസ്റ്റിന് സമീപം പൊലീസ് കണ്ടെയ്‌നര്‍ സ്ഥാപിക്കാനുള്ള തമിഴ്‌നാട് നീക്കത്തിൽ മേഖലയില്‍ ആശങ്ക. ഇതേതുടര്‍ന്ന് ഇടുക്കിയുടെ വിവിധ മേഖലയില്‍നിന്ന് കമ്പംമെട്ടില്‍ പൊലീസിനെ വിന്യസിച്ചു. എന്നാല്‍, തമിഴ്‌നാട് അവരുടെ ഭൂമിയില്‍തന്നെയാണ് കണ്ടെയ്‌നര്‍ സ്ഥാപിച്ചത് എന്നതിനാല്‍ പ്രശ്‌നം ഉണ്ടായില്ല. അതിര്‍ത്തിയില്‍ ഭൂമിയുടെ അതിരു തിരിക്കലുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കമ്പംമെട്ട് നിവാസികളും കേരള അധികൃതരും തമിഴ്നാടിെൻറ നീക്കത്തെ സംശയത്തോടെയാണ് നോക്കിക്കണ്ടത്. ആഴ്ചകള്‍ക്കു മുമ്പ് ഭൂമി കൈയേറിയെന്ന് ആരോപിച്ച് തമിഴ്‌നാട് കേരളത്തിെൻറ ഭൂമിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ നീക്കം നടത്തിയിരുന്നു. തുടര്‍ന്ന് തേനി, -ഇടുക്കി ജില്ല കലക്ടര്‍മാര്‍ ഇടപെട്ട് സംയുക്ത സര്‍വേക്ക് നടപടി കൈക്കൊണ്ടു. എന്നാല്‍, പിന്നീട് സര്‍വേ നിര്‍ത്തി. ഇതിനിടെയാണ് തമിഴ്‌നാട് പൊലീസ് കണ്ടെയ്‌നര്‍ സ്ഥാപിക്കാന്‍ എത്തിയത്. രാത്രി വൈകിയും പ്രദേശത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. കണ്ടെയ്‌നര്‍ സ്ഥാപിച്ചത് തമിഴ്‌നാട് പൊലീസിന് വിശ്രമിക്കാൻ വേണ്ടിയാണെന്നാണ് വിശദീകരണം. വന്‍ പൊലീസ് സന്നാഹത്തോടെയാണ് സ്ഥാപിക്കാന്‍ തമിഴ്‌നാട് അധികൃതര്‍ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.