സ്വാശ്രയ സ്ഥാപനങ്ങളിലെ നിയമനം: വിജിലൻസ്​ അന്വേഷണം ആവശ്യപ്പെടാൻ എം.ജി സിൻഡിക്കേറ്റ്​ തീരുമാനം

േകാട്ടയം: സർവകലാശാല നേരിട്ട് നടത്തിയ സ്വാശ്രയ സ്ഥാപനങ്ങളിലെ നിയമനങ്ങളിലെ അഴിമതി, സാമ്പത്തിക ക്രമക്കേട്, പൊതുമുതൽ ദുരുപയോഗം എന്നിവയെക്കുറിച്ച് അന്വേഷണം നടത്താൻ വിജലൻസ് ഡയറക്ടറോട് ആവശ്യപ്പെടാൻ എം.ജി സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. തുടക്കം മുതലുള്ള ക്രമവിരുദ്ധ നടപടികളെല്ലാം അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുക. ഇതിെനാപ്പം ആഭ്യന്തര അന്വേഷണത്തിനും യോഗം തീരുമാനിച്ചു. യോഗ്യത ഇല്ലാത്തവർക്ക് നിയമനം, ഇവർക്ക് സ്കെയിൽ ഓഫ് പേ നൽകിയത്, കരാർ വ്യവസ്ഥയിൽ നിയമിതരായ അധ്യാപകർ കരാറില്ലാതെ തന്നെ വേതനത്തോടുകൂടി സേവനത്തിൽ തുടരാനിടയായത്, െഗസ്റ്റ് അധ്യപകരെ നിയമിച്ചത്, നിയമനം ലഭിച്ചവരുടെ സേവനക്രമീകരണം എന്നിവയെക്കുറിച്ചാണ് അന്വേഷണം. ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ആർ. പ്രഗാഷ്, ഡോ. എ. ജോസ്, രജിസ്ട്രാർ എന്നിവരടങ്ങിയ സമിതിെയയാണ് സിൻഡിക്കേറ്റ് ചുമതലപ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധി നേരിടാൻ സർക്കാർ ഗ്രാൻറ് അടിയന്തരമായി വർധിപ്പിക്കണമെന്ന സർവകലാശാലയുടെ ആവശ്യം സർക്കാരിനെ നേരിട്ട് ബോധ്യപ്പെടുത്താനും ധാരണയായി. ഇതിനായി വൈസ് ചാൻസലർ, സിൻഡിക്കേറ്റ് സ്റ്റാഫ് കമ്മിറ്റി കൺവീനർ, ഫിനാൻസ് കമ്മറ്റി കൺവീനർ എന്നിവരടങ്ങിയ സമിതി, മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ധനമന്ത്രി എന്നിവരുമായി സംയുക്ത ചർച്ചക്ക് ക്രമീകരണം നടത്താനും തീരുമാനിച്ചു. വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.