ജില്ലയിലെ എസ്​.​െഎമാരെ സ്ഥലം മാറ്റി

കോട്ടയം: ജില്ലയിലെ എസ്.െഎമാരെ സ്ഥലം മാറ്റി. മണർകാട് എസ്.െഎ അനൂപ് ജോസിനെ മുണ്ടക്കയത്തിനു സ്ഥലം മാറ്റി. പകരം മുണ്ടക്കയം എസ്.െഎ പ്രസാദ് എബ്രഹാമിനെ മണർകാട്ട് നിയമിച്ചു. കറുകച്ചാൽ എസ്.െഎ മനോജിനെ എരുമേലിയിലേക്ക് മാറ്റി. എരുമേലി എസ്.െഎ ജർലിൻ സ്കറിയയെ കറുകച്ചാലിനു മാറ്റി. ജില്ല ൈക്രംബ്രാഞ്ചിൽനിന്ന് സിബിയെ വാകത്താനം എസ്.െഎയായി നിയമിച്ചു. കോട്ടയം ഈസ്റ്റ് എസ്.െഎ എസ്. ശ്രീജിത് സി.െഎ ആയി പ്രമോഷൻ ലഭിച്ചതോടെ ഇവിടേക്ക് പാലക്കാട്ടുനിന്നുള്ള രഞ്ജിത്ത് കെ. വിശ്വനാഥിനെ നിയമിച്ചു. സി.െഎയായി പ്രമോഷൻ ലഭിച്ച ഈസ്റ്റ് എസ്.ഐ ശ്രീജിത്തിനെ പാമ്പാടി സി.െഎയായി നിയമിച്ചു. പാമ്പാടി സി.െഎ സാജു വർഗീസിനെ ഈസ്റ്റിലേക്ക് മാറ്റി. ഈസ്റ്റ് സി.െഎ ആയിരുന്ന അനീഷ് വി. കോര പ്രമോഷൻ ലഭിച്ച് ആലപ്പുഴ അഡ്മിനിസ്േട്രഷൻ ഡിവൈ.എസ്.പിയായി നിയമിതനായി. കർഷകർ രാജ്യാന്തര കുടിയേറ്റത്തി​െൻറ സാധ്യതകൾ തേടണം -ഇൻഫാം കോട്ടയം: കാർഷിക മേഖലയിലെ പ്രതിസന്ധി അനുദിനം രൂക്ഷമാകുകയും ഭാവിയിലേക്കുള്ള പ്രതീക്ഷകൾ മങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ കർഷകർ സംഘടിച്ച് രാജ്യാന്തര കാർഷിക കുടിയേറ്റത്തി​െൻറ സാധ്യതകൾ തേടണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ. സർക്കാറുകളുടെ കർഷകവിരുദ്ധ നിലപാടുകൾ മൂലം വരുംനാളുകളിൽ കർഷകർ കൃഷി ഉപേക്ഷിക്കാനുള്ള സാഹചര്യമാണുള്ളത്. ഈ അവസ്ഥയിൽ ലാഭകരവും േപ്രാത്സാഹനവും ലഭിക്കുന്ന രാജ്യങ്ങളിലേക്കുള്ള കാർഷിക കുടിയേറ്റ സാധ്യതകളെക്കുറിച്ച് കർഷകർ ചിന്തിച്ചുതുടങ്ങണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.