കോട്ടയം: സമരകോലാഹലങ്ങൾക്കൊടുവിൽ എം.ജി സര്‍വകലാശാലയിലെ സ്വാശ്രയ സ്ഥാപനങ്ങളില്‍നിന്ന് പിരിച്ചുവിട്ട 500ഓളം അധ്യാപകരെ തിരിച്ചെടുക്കാന്‍ തീരുമാനം. ബുധനാഴ്ച സിൻഡിക്കേറ്റ് യോഗഹാൾ ഉപരോധമടക്കം സമരങ്ങളുമായി പിരിച്ചുവിട്ട അധ്യാപകരും വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങൾ അധ്യാപക സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതിനുപിന്നാലെ, സ്വാശ്രയ സ്ഥാപനങ്ങളിലെ നിയമനങ്ങളിലെ അഴിമതി, സാമ്പത്തിക ക്രമക്കേട്, പൊതുമുതൽ ദുരുപയോഗം എന്നിവയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്താനും സിൻഡിക്കേറ്റ് തീരുമാനിച്ചു. സര്‍വകലാശാലക്കു കീഴിലെ സ്വാശ്രയ സ്ഥാപനങ്ങളെ പുതിയ സൊസൈറ്റി രൂപവത്കരിച്ച് അതിനുകീഴിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ഇവിടെ ജോലിചെയ്തിരുന്ന 500ഓളം അധ്യാപകരെ പിരിച്ചുവിടുന്ന നിലപാടാണ് സിൻഡിക്കേറ്റും സർവകലാശാലയും കൊക്കൊണ്ടത്. ഇതിനെതിരെ ഒരാഴ്ചയായി അധ്യാപകര്‍ സി.പി.എം പിന്തുണയോടെ സമരത്തിലായിരുന്നു. തിരിെച്ചടുത്ത അധ്യാപകരെ സൊസൈറ്റിക്കു കീഴിലേക്കാണ് മാറ്റിയിരിക്കുന്നത്. കഴിഞ്ഞമാസത്തെ ശമ്പളം അതത് സ്വാശ്രയ സ്ഥാപനങ്ങള്‍ നൽകണം. അടുത്തമാസം മുതലുള്ള ശമ്പളം സൊസൈറ്റി നൽകും. ഉപരോധസമരങ്ങളുടെ പരമ്പരക്കാണ് ബുധനാഴ്ച കാമ്പസ് വേദിയായത്. രാവിലെ സിൻഡിക്കേറ്റ് യോഗം ആരംഭിച്ചപ്പോള്‍ തന്നെ ഇടത്-വലത് അധ്യാപക സംഘടകൾ പ്രതിേഷധവുമായി രംഗത്തെത്തി. സൊസൈറ്റിക്ക് 50 കോടി രൂപ നിയമവിരുധമായി കൈമാറരുതെന്ന് ആവശ്യപ്പെട്ടാണ് എംപ്ലോയീസ് യൂനിയെൻറ നേതൃത്വത്തിൽ ഉപരോധം നടത്തിയത്. സർവകലാശാലയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എംപ്ലോയീസ് അസോസിയേഷെൻറ നേതൃത്വത്തിൽ സിൻഡിക്കറ്റ് മാർച്ച്. ഇവരുടെ പ്രതിഷേധം തുടരുന്നതിടെയാണ് സൊസൈറ്റി രൂപവത്കരിച്ചപ്പോള്‍ ജോലി നഷ്ടമായ 500ഓളം സ്വാശ്രയ അധ്യാപകർ അഡ്മിനിസ്ട്രേറ്റിവ് കെട്ടിടം ഉപരോധിച്ചത്. അധ്യയനം മുടങ്ങുന്നതിനെതിരെ എസ്.എഫ്.ഐയുടെ നേതൃതത്തിൽ പ്രതിഷേധക്കാരും എത്തി. എസ്.എഫ്.ഐ മാര്‍ച്ച് കവാടത്തില്‍ തടെഞ്ഞങ്കിലും വിദ്യാർഥികള്‍ മതില്‍ ചാടിക്കടന്ന് ഉപരോധം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.