കുമളി: പെരിയാർ കടുവസേങ്കതത്തിൽ ഇക്കോ ടൂറിസത്തിെൻറ ഭാഗമായി നേച്വർ വാക്ക് ട്രെയിനിങ് പ്രോഗ്രാമിൽ പെങ്കടുക്കുകയായിരുന്ന വിദേശ വനിത ആനയെ കണ്ട് ഭയന്നോടി വീണ് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 9.30ഒാടെയായിരുന്നു സംഭവം. ഇറ്റലി മിലാൻ സ്വദേശിനി മോണിക്ക സ്റ്റെഫാനിയക്കാണ് (56) പരിക്കേറ്റത്. വീഴ്ചയിൽ നടുവിന് ക്ഷതമേറ്റ ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് സൽവത്തോറെ, മകൾ ബ്രറ്റീന എന്ന മെറ്റിൽഡ, വനം വകുപ്പ് ജീവനക്കാരൻ എന്നിവർക്ക് ഒപ്പമാണ് ഇവർ ട്രക്കിങ് പ്രോഗ്രാമിന് പോയത്. ട്രക്കിങ് പൂർത്തിയാക്കി തിരികെ ബോട്ട്ലാൻഡിങ്ങിലേക്ക് വരുംവഴി ചെവലോട ഭാഗത്താണ് ആനയെ കണ്ടത്. കുട്ടിയോടൊപ്പം നിൽക്കുകയായിരുന്ന പിടിയാനയെ കണ്ട് ഭയന്നോടിയ മോണിക്ക കാട്ടിൽ മറിഞ്ഞുവീഴുകയായിരുന്നു. ജീവനക്കാരുടെ സഹായത്തോടെ ബോട്ട്ലാൻഡിങ്ങിലെത്തിച്ച മോണിക്കയെ വനപാലകരുടെ നേതൃത്വത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീഴ്ചയിൽ നടുവിനേറ്റ ക്ഷതം സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. തിങ്കളാഴ്ചയാണ് മോണിക്കയും കുടുംബവും രണ്ടുദിവസത്തെ വിശ്രമത്തിനായി തേക്കടിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.