കോട്ടയം: പീഡനത്തിനിരയായ നടിയെ അപമാനിച്ച പി.സി. ജോർജ് എം.എൽ.എക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് എം ഡി.ജി.പിക്ക് പരാതി നൽകി. പീഡനത്തിന് ഇരയായശേഷം മനോവീര്യം വീണ്ടെടുത്ത് പ്രതികളെ നിയമത്തിനു മുന്നിൽ െകാണ്ടുവരാൻ തേൻറടം കാണിച്ച നടിയെ അഭിനന്ദിക്കേണ്ടതിനുപകരം അപമാനിക്കുകയാണ് ചെയ്തത്. ഇരയയെ അപമാനിച്ച് കേസിൽനിന്ന് മാറ്റാനുള്ള ശ്രമമാണോ ഇതിനു പിന്നിലെന്ന് സംശയിക്കണമെന്നും സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നടിയെ മാത്രമല്ല, സ്ത്രീ സമൂഹത്തെ മുഴുവൻ ജോർജ് അപമാനിച്ചിരിക്കുകയാണ്. പീഡനത്തിന് ഇരയായതിനുശേഷം നടി അഭിനയിക്കാൻ പോകാതെ ആത്മഹത്യ ചെയ്യണമായിരുന്നോയെന്ന് ജോർജ് വ്യക്തമാക്കണം. ഇവരെ അപമാനിച്ച നടപടി ജനപ്രതിനിധിക്ക് ചേർന്നതല്ല. ഇതിലൂടെ ദീലീപിനെ രക്ഷിക്കാനുള്ള നീക്കമാണ് നടത്തിയത്. ദിലീപുമായി ജോർജിനും മകനും ബന്ധങ്ങളുണ്ട്. ദിലീപ് ജയിലിലായതോടെ സാമ്പത്തിക ഇടപാടുകൾ മുടങ്ങിയതിെൻറ വൈരാഗ്യമാകാം ഇത്തരം ആക്ഷേപങ്ങളിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ല പ്രസിഡൻറ് പ്രസാദ് ഉരുളികുന്നവും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.