മകന്‍ പിതാവിനെയും പിതൃസഹോദരി​െയയും വെട്ടിപ്പരിക്കേല്‍പിച്ചു

മുണ്ടക്കയം: കുടുംബവഴക്കിനെത്തുടര്‍ന്ന് . മുണ്ടക്കയം, പുഞ്ചവയല്‍ കപ്പിലാംമൂട് ആനിക്കുന്ന് തേഴത്തുമാക്കല്‍ വര്‍ഗീസ് (കുട്ടപ്പന്‍-60), സഹോദരി മേരി(63) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. പിതാവും മകനും വീട്ടിനുളളില്‍ ഒരുമിച്ച് മദ്യപിക്കുന്നത് പതിവായിരുന്നു. ഞായറാഴ്ച രാത്രി കുടുംബവഴക്കിനെത്തുടര്‍ന്ന് മകന്‍ ജോമോന്‍ എന്ന ജോര്‍ജ് ജോസഫ് (28) ഇരുവരെയും വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നേത്ര. കൂടാതെ, ഇരുവരെയും തടികൊണ്ടും ഉലക്ക ഉപയോഗിച്ചും അടിക്കുകയും ചെയ്തു. മദ്യലഹരിയിലെത്തുന്ന ജോമോന്‍ വീട്ടില്‍ ബഹളം ഉണ്ടാക്കുന്നത് പതിവായിരുന്നതിനാല്‍ അയല്‍ക്കാര്‍ ശ്രദ്ധിച്ചില്ല. വിവരം അറിെഞ്ഞത്തിയ പഞ്ചായത്ത് അംഗം മറിയാമ്മയാണ് ഇരുവരെയും ആശുപത്രിയില്‍ കൊണ്ടുപോയത്. പരിക്കേറ്റ വര്‍ഗീസിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും മേരിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജോമോനെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.