വെൽഫെയർ പാർട്ടി ജനമുന്നേറ്റയാത്ര നാളെ കോട്ടയത്ത്​

കോട്ടയം: പശുവി​െൻറ പേരിൽ മുസ്ലിംകളെയും ദലിതരെയും കൊന്നൊടുക്കുന്ന സംഘ്പരിവാർ ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ജനമുന്നേറ്റയാത്ര ബുധനാഴ്ച കോട്ടയത്ത് നടക്കും. വൈകീട്ട് മൂന്നിന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽനിന്ന് പ്രകടനം ആരംഭിക്കും. വൈകീട്ട് നാലിന് പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് സണ്ണി മാത്യു അധ്യക്ഷത വഹിക്കും. വെൽഫെയർ പാർട്ടി സംസ്ഥാന ൈവസ് പ്രസിഡൻറ് സുരേന്ദ്രൻ കരീപ്പുഴ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. അബ്ദുൽ ഹക്കീം, സംസ്ഥാനസമിതി അംഗം ടി. മുഹമ്മദ് വേളം, ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന പ്രസിഡൻറ് കെ.വി. സഫീർഷ, ജില്ല വൈസ് പ്രസിഡൻറ് ടി.ജെ. ചാക്കോ, ജില്ല ജനറൽ സെക്രട്ടറി കെ.കെ.എം. സാദിഖ് എന്നിവർ സംസാരിക്കും. കോൺഗ്രസ് പോസ്റ്റ് ഒാഫിസ് ധർണ ഇന്ന് കോട്ടയം: ബി.ജെ.പി കേന്ദ്ര--സംസ്ഥാന നേതാക്കളുടെ മെഡിക്കൽ കോളജ് അഴിമതി സുപ്രീംകോടതി ജഡ്ജി അന്വേഷിക്കുക, ഭരണകക്ഷികൾ നടത്തുന്ന രാഷ്ട്രീയ സംഘർഷങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച രാവിലെ 10-ന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തുമെന്ന് ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ് അറിയിച്ചു. കെ.സി. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.പി.സി.സി ഭാരവാഹികളായ ശൂരനാട് രാജശേഖരൻ, കുര്യൻ ജോയി, ലതിക സുഭാഷ്, ടോമി കല്ലാനി എന്നിവർ സംസാരിക്കും. ജേണലിസം: നിമിഷ ജോസഫിന് ഒന്നാം റാങ്ക് കോട്ടയം: കോട്ടയം പ്രസ്ക്ലബ് ജേണലിസം പരീക്ഷയില്‍ എയ്ഞ്ചല്‍വാലി പുതിയത്ത് ജോസഫി​െൻറ മകള്‍ നിമിഷ ജോസഫ് ഒന്നാം റാങ്ക്‌ നേടി. എരുമേലി മാത്യു എബ്രഹാമി​െൻറ മകള്‍ സോളി മാത്യു രണ്ടാം റാങ്കും മുണ്ടക്കയം പാറയ്ക്കല്‍ സുലൈമാ​െൻറ മകള്‍ നജ്മ സുലൈമാന്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. 31 പേർ പരീക്ഷ എഴുതിയതിൽ 20 പേര്‍ക്ക് ഫസ്റ്റ് ക്ലാസും 11 പേര്‍ക്ക് സെക്കന്‍ഡ് ക്ലാസും ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.