ആശങ്കയൊഴിയുന്നില്ല; അണക്കെട്ടുകളിൽ രണ്ടുമാസത്തെ ​വൈദ്യുതിക്ക്​ മാത്രം ജലം

മൂലമറ്റം: മഴക്കുറവിൽ ഡാമുകളിലെ ജലനിരപ്പിൽ ഗണ്യമായ കുറവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 29.62 അടി ജലം കുറവാണ് ഇടുക്കി അണക്കെട്ടിൽ. മുൻ വർഷം ഇതേസമയം 2349.98 അടി ഉണ്ടായിരുന്നിടത്ത് ഇത്തവണ 2320.36 മാത്രമാണ് അവശേഷിക്കുന്നത്. വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറവായതിനാൽ ഡാമിലേക്കുള്ള നീരൊഴുക്കും ദുർബലം. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ തിങ്കളാഴ്ച പെയ്തത് 20 മില്ലിമീറ്ററിൽ താഴെ മാത്രം. ശരാശരി 50 മില്ലിമീറ്ററിന് മുകളിൽ മഴ ലഭിച്ചാൽ മാത്രേമ ഡാമുകൾ സമൃദ്ധമാവുകയുള്ളൂ. ഇടുക്കി ഡാമി​െൻറ വൃഷ്ടിപ്രദേശത്ത് തിങ്കളാഴ്ച പെയ്തത് 6.8 മില്ലിമീറ്റർ മഴ. മൂന്നാർ-14.2 മില്ലിമീറ്റർ, മൈലാടുംപാറ-മൂന്ന്, പീരുമേട്- 11.6, തൊടുപുഴ- 3.2 മില്ലിമീറ്റർ എന്നിങ്ങനെയാണ് മറ്റുള്ളിടങ്ങളിൽ. മഴകുറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കൂടിയിട്ടുണ്ട്. മഴക്കാലത്ത് ശരാശരി 60 ദശലക്ഷം യൂനിറ്റിന് താഴെ മാത്രേമ ഉപഭോഗം നടക്കാറുള്ളൂ. എന്നാൽ, ഇത്തവണ അത് 65 ദശലക്ഷം വരെ എത്തി. ഡാമുകളിൽ ജലം കുറയുന്നത് വൈദ്യുതി മേഖലയെ ഭീതിയിലാക്കിയിട്ടുണ്ട്. കഷ്ടിച്ച് രണ്ടുമാസത്തേക്ക് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം മാത്രമാണ് ഡാമുകളിൽ അവശേഷിക്കുന്നത്. പുറം വൈദ്യുതി ഇപ്പോഴത്തെ നിലയിൽ കിട്ടുകയും ആഭ്യന്തര ഉൽപാദനം നിലവിലെ അവസ്ഥയിൽ തുടരുകയും െചയ്താൽ രണ്ടുമാസം പിടിച്ചുനിൽക്കാനാകും. ചിത്രം:TDG1 ഇടുക്കി ഡാമി​െൻറ വൃഷ്ടിപ്രദേശമായ കുളമാവ് ഡാമി​െൻറ ദൃശ്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.