കുത്തിയിരിപ്പ് സമരം നടത്തി

പന്തളം: സി.പി.എം ഭരിക്കുന്ന പന്തളം നഗരസഭയിൽ സി.പി.എം അംഗം കൗൺസിൽ ഹാളിൽ നടുത്തളത്തിൽ . തിങ്കളാഴ്ച രാവിലെ നടന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് സി.പി.എം പ്രതിനിധിയായ സരസ്വതിയമ്മ പ്രതിഷേധവുമായി രംഗത്തുവന്നത്. സരസ്വതിയമ്മയുടെ ഡിവിഷനിൽ വഴിവിളക്ക് കത്തിക്കാൻ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് കൗൺസിലർ നടുത്തളത്തിലിറങ്ങിയത്. നഗരത്തിൽ വഴിവിളക്കുകൾ പ്രകാശിക്കാത്തത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. നഗരസഭ ഭരണം നിലവിൽ വന്ന് ഒന്നരവർഷം പിന്നിട്ടിട്ടും ഇതിന് നടപടിയെടുക്കാൻ ഭരണസമിതിക്ക് കഴിഞ്ഞില്ലെന്ന ആക്ഷേപം ഇടത് കൗൺസിലർമാരിൽതന്നെ അതൃപ്തിയുളവാക്കിയിരുന്നു. പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തുവന്ന സരസ്വതിയമ്മയെ അനുനയിപ്പിക്കാൻ സി.പി.എം അംഗങ്ങൾ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും 15 വർഷമായി ജനപ്രതിനിധിയുമാണ് സരസ്വതിയമ്മ. സമരം തുടരുന്നതിനിടെ ഭരണനേതൃത്വം ഇടപെട്ട് സരസ്വതിയമ്മയുടെ ഡിവിഷനിൽ വഴിവിളക്ക് മാറ്റിസ്ഥാപിക്കാൻ തുടങ്ങി. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്. സമരം തുടരുന്നതിനിടെ സി.പി.എം. ഏരിയ കമ്മിറ്റി അംഗവും വൈസ് ചെയർമാനുമായ ഡി. രവീന്ദ്രൻ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.