കറുകച്ചാൽ: സാധനങ്ങൾ കടം നൽകാതിരുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെതുടർന്ന് വ്യാപാരിയെയും ഭാര്യയെയും യുവാവ് മർദിച്ചതായി പരാതി. കോട്ടയം ^കോഴഞ്ചേരി റോഡിൽ നെത്തല്ലൂരിൽ പലചരക്ക് കച്ചവടം നടത്തുന്ന ശിവാനന്ദനും ഭാര്യ ശ്രീജക്കുമാണ് മർദനമേറ്റത്. സംഭവത്തിൽ കറുകച്ചാൽ പ്ലാച്ചിക്കൽ മഹേഷിനെതിരെ കേസെടുത്തു. ബുധനാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. രാത്രി കടയിലെത്തിയ മഹേഷ് 125 രൂപക്ക് സാധനങ്ങൾ വാങ്ങുകയും കടംപറയുകയും ചെയ്തു. എന്നാൽ, സാധനം കടംകൊടുക്കില്ലെന്ന് ശിവാനന്ദൻ പറഞ്ഞതിനെത്തുടർന്ന് പ്രകോപിതനായ യുവാവ് സാധനം വലിച്ചെറിയുകയും അസഭ്യം പറയുകയും ചെയ്തശേഷം സ്കൂട്ടറിൽ മടങ്ങിപ്പോയി. പത്ത് മിനിറ്റിന് ശേഷം പിതാവുമായി മടങ്ങിയെത്തിയ മഹേഷ് വീണ്ടും കടയിൽ കയറി ബഹളംെവക്കുകയും ശിവാനന്ദനെ മർദിക്കുകയുമായിരുന്നു. ശിവാനന്ദനെ മർദിക്കുന്നതുകണ്ട് ഓടിയെത്തിയ ഭാര്യ ശ്രീജയെയും മഹേഷ് മർദിച്ചു. കടയിലുണ്ടായിരുന്ന കത്തിയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. മേഹഷിെൻറ കൈയിൽ കത്തി ഉണ്ടായിരുന്നതിനാൽ ആരും അടുത്തില്ലെന്നും ആളുകൾ കൂടിയപ്പോൾ പിതാവ് കത്തി പിടിച്ചുവാങ്ങിയെന്നും ശിവാനന്ദൻ പറഞ്ഞു. തെൻറ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണമാല മഹേഷ് വലിച്ചുപൊട്ടിച്ചെന്നും കൊല്ലാൻ ശ്രമിച്ചെന്നും ആരോപിച്ച് ശിവാനന്ദനും ഭാര്യയും കറുകച്ചാൽ പൊലീസിൽ പരാതി നൽകി. ശിവാനന്ദനും ശ്രീജയും കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.