നിർത്തിയിട്ടിരുന്ന ബസിൽ മറ്റൊര​ു ബസിടിച്ച് ഏഴു​പേർക്ക്​ പരിക്ക്​

ഗാന്ധിനഗർ (കോട്ടയം): നിർത്തിയിട്ടിരുന്ന ബസിൽ മറ്റൊര​ു ബസിടിച്ച് ഏഴു​പേർക്ക്​ പരിക്ക്​. വ്യാഴ​ാഴ്​ച രാവിലെ 10ന്​ മെഡിക്കൽ കോളജ്​ കുരിശുപള്ളി കവലയിലായിരുന്നു അപകടം. മെഡിക്കൽ കോളജ്​ സ്​റ്റാൻഡിൽനിന്ന്​ കോട്ടയത്തിനു പോയ സ്വകാര്യ ബസ്​ കുരിശുപളളി കവലയിൽ നിർത്തിയിട്ടിരുന്ന ബസി​െൻറ പിൻഭാഗത്ത്​ ഇടിക്കുകയായിരുന്നു. തിരുവല്ല നിരണം മുതലപ്പാട്​ ജയരാജ്​ (57), ഗാന്ധിനഗർ ആതിരപ്പള്ളി സുഭദ്രകുട്ടി (70), തിരുവല്ല പള്ളിപ്പറമ്പിൽ ജോസഫി​െൻറ ഭാര്യ സുമ (42), കാവാലം പടിഞ്ഞാറേ പുളിങ്ങന തങ്കച്ചൻ (54), ഭാര്യ ലീലാമണി (50), കല്ലറ മാൻവെട്ടം അജിത്​ വുഡ്​ക്രാഫ്​റ്റ്​ ജീവനക്കാരൻ യോഗേ​ന്ദ്ര ചൗഹാൻ (34), കോതനല്ലൂർ പുതുപ്പറമ്പിൽ സു​മേഷി​െൻറ ഭാര്യ ജസീന (33) എന്നിവർക്കാണ്​ പരിക്ക്​. സീറ്റിൽ ഇരുന്നവരുടെ തലയും താടിയെല്ലും മൂക്കും സീറ്റ്​ കമ്പിയിൽ ചെന്നിടിച്ചാണ്​ പരിക്ക്​. ആരുടെയും നില ഗുരുതരമല്ല. ഗാന്ധിനഗർ പൊലീസ്​ കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.