ബാ​ങ്ക് ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ വീ​ഴ്ച മ​റ​യ്​​ക്കാ​ൻ ഉ​പ​ഭോ​ക്​​താ​വി​നെ ബ​ലി​യാ​ടാ​ക്കു​ന്ന​ുവെന്ന്​

കോട്ടയം: ബാങ്ക് ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാൻ ഉപഭോക്താവായ ഡോക്ടറെ ബലിയാടാക്കുന്നതായി ആരോപണം. എസ്.ബി.െഎ പാലാ ശാഖക്കെതിരെ പാലാ മൂന്നാനി കരുണ ആയുര്‍വേദ ആശുപത്രി ഡയറക്ടര്‍ ഡോ.പി.ജി. സതീഷ് ബാബുവാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വായ്പ കൃത്യമായി തിരിച്ചടച്ചിട്ടും ബാങ്ക് അധികൃതർ തെൻറ അക്കൗണ്ട് മരവിപ്പിച്ചതായി അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2005ല്‍ 14,52,800 രൂപ വായ്പയെടുത്തു. ഈ വായ്പ 120 മാസത്തവണകളിലായി 10 വര്‍ഷത്തേക്ക് 15,100 രൂപ വീതം അടക്കാനായിരുന്നു ബാങ്കുമായുള്ള കരാർ. ഇത് അക്കൗണ്ടില്‍നിന്നെടുക്കാനുള്ള അനുമതിയും ബാങ്കിന് നല്‍കി. ഇതുപ്രകാരം 2015വരെ തെൻറ അക്കൗണ്ടില്‍നിന്ന് ബാങ്ക് തുക പിന്‍വലിച്ചു. എന്നാൽ, 2016 ഏപ്രില്‍ 12ന് 5,20,47 രൂപ കുടിശ്ശികയുണ്ടെന്ന് കാട്ടി ബാങ്ക് തനിക്ക് കത്ത് നല്‍കി. വായ്പ തിരിച്ചടവ് ആറുമാസം താമസിച്ചെന്നും വര്‍ധിപ്പിച്ച പലിശത്തുക യഥാസമയം അടച്ചില്ലെന്നുമാണ് കത്തില്‍ പറയുന്നത്. എന്നാല്‍, വായ്പത്തുക മുടക്കമില്ലാതെ യഥാസമയം താന്‍ അടച്ചിരുന്നതായി ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. ഒരിക്കല്‍പ്പോലും വായ്പയില്‍ കുടിശ്ശിക വരുത്തിയിട്ടില്ല. വര്‍ധിപ്പിച്ച പലിശനിരക്കനുസരിച്ചുള്ള തുക കൃത്യസമയത്ത് അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കേണ്ടത് ബാങ്കിെൻറ ഉത്തരവാദിത്തമാണ്. അതില്‍ താന്‍ കുറ്റക്കാരനല്ലെന്ന് ബാങ്ക് അധികൃതരെ അറിയിച്ചു. എന്നാൽ, ഇതിനു പിന്നാലെ അക്കൗണ്ടില്‍ പണമുണ്ടായിട്ടും തെൻറ ചെക്കുകള്‍ പലതവണ മടക്കി. ഇതിനെതുടർന്ന് രേഖാമൂലം ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. ഇതിനെതിരെ ബാങ്കിങ് ഓംബുഡ്‌സ്മാന് പരാതി നല്‍കിയിട്ടുണ്ട്. മേയ് മൂന്നിന് ബാങ്കിനു മുന്നില്‍ സൂചന പ്രതിഷേധം നടത്തുമെന്നും സതീഷ് ബാബു പറഞ്ഞു. മഹാത്മാഗാന്ധി നാഷനല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ.ജോസ്, ബേബി ആനപ്പാറ, സാംജി പഴേപ്പറമ്പില്‍, കെ.സി. നിര്‍മല്‍കുമാര്‍, ഗോപി രോഹിണി നിവാസ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.