കുറ്റവാളികളെ കണ്ടറിയാൻ പൊ​ലീ​സി​െൻറ ഗു​ണ്ടാ വ​ണ്ടി​

പാലാ: കുറ്റവാളികളെ പൊതുജനങ്ങൾക്ക് തിരിച്ചറിയുന്നതിനായി പ്രദർനവുമായി പൊലീസിെൻറ ഗുണ്ടാവണ്ടി പര്യടനം ആരംഭിച്ചു. പാലയിൽ പര്യടനത്തിന് തുടക്കം കുറിച്ചു. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടെയുള്ള ക്രിമിനലുകളുടെ ചിത്രങ്ങളും വിവരണങ്ങളും പൊതുജനങ്ങൾക്ക് കണ്ടു മനസ്സിലാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഗുണ്ടാവണ്ടിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ കേസുകളിൽപെട്ട് ഒളിവിൽ കഴിയുന്നവരെ തൊട്ടടുത്തു താമസിക്കുന്നവർക്കു പോലും അറിയാൻ സാധിക്കില്ല. ഒരു പക്ഷേ ഇയാൾ കൊടും ക്രിമിനൽ ആയിരിക്കാം. ഇങ്ങനെയുള്ളവരെ തിരിച്ചറിയുന്നതിനാണ് ഗുണ്ടാ വണ്ടി ഉപകരിക്കുക. ഗുണ്ടയുടെ ചിത്രങ്ങൾ. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം, ഏതൊക്കെ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട് തുടങ്ങിയ വിവരങ്ങളും ചിത്രത്തോടൊപ്പം നൽകും. ജില്ല പൊലീസ് ചീഫ് എൻ. രാമചന്ദ്രൻ ചാർജെടുത്ത ശേഷം തയാറാക്കിയ ക്രിമിനൽ ഗാലറിയിലെ 107 ഗുണ്ടകളുടെ ചിത്രങ്ങളാണ് ഗുണ്ടാവണ്ടിയിൽ ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിലെ നാലു സബ് ഡിവിഷനുകളിലും ഗുണ്ടാ വണ്ടി സഞ്ചരിച്ച് പൊതുജനങ്ങൾക്ക് കാണാനുള്ള അവസരമുണ്ട്. പാലാ സബ് ഡിവിഷെൻറ സബ്ഡിവിഷെൻറ പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകളിൽ വ്യാഴാഴ്ചയും പ്രദർശനമുണ്ടായിരിക്കും. പാലാ സബ് ഡിവിഷെൻറ പരിധിയിൽ മൂന്ന് കേസുകളിൽ എങ്കിലും പ്രതിയായി കെ.ഡി ലിസ്റ്റിൽ ഉൾപ്പെട്ട 20പേർ, കൊടുംകുറ്റവാളികൾ ഉൾപ്പടെ വിവിധ സബ് ഡിവിഷനുകളിൽ കുറ്റകൃത്യം നടത്തിയവർ, ലഹരി, പകർപ്പാവകാശ നിയമം എന്നീ കേസുകളിൽ ഉൾപ്പെട്ട 111 ആളുകൾ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രദർശനം. ഇതോടൊപ്പം പര്യടന ബസിൽ വാഹനഗതാഗത നിയമലംഘനം സംബന്ധിച്ച് പ്രദർശനവുണ്ടാകും. പൊതുജനങ്ങൾക്ക് വാഹനത്തിനുള്ളിൽ കയറി പ്രദർശനം കാണാം. എറണാകുളം ഐ.ജി പി.വിജയെൻറ നേതൃത്വത്തിൽ നടപ്പാക്കുന്ന ഗുണ്ടാ ഓപറേഷൻ പദ്ധതിയുടെ ഭാഗമായാണ് ജില്ലയിൽ ഗുണ്ടാവണ്ടി പര്യടനം നടത്തുന്നത്. ജില്ല പൊലീസ് മേധാവി എൻ.രാമചന്ദ്രൻ പര്യടനം ഉദ്ഘാടനം ചെയ്തു. പാലാ ഡിവൈ.എസ്.പി വി.ജി. വിനോദ് കുമാർ, സി.ഐ ടോമി സെബാസ്റ്റ്യൻ, എസ്.ഐ. അഭിലാഷ് കുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.