ക​ടും​വേ​ന​ലി​ന് ആ​ശ്വാ​സ​മേ​കി മ​ഴ; കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ൽ കാ​റ്റ് നാ​ശ​ം വിതച്ചു

കോട്ടയം: ഉച്ചവെയിലിന് ആശ്വാസമേകി ജില്ലയിൽ വേനൽമഴ. കഴിഞ്ഞ കുേറ ദിവസങ്ങളായി പെയ്യുമെന്ന ആശനൽകി മറഞ്ഞ കാർമേഘമാണ് ഓടുവിൽ പൊയതിറങ്ങിയത്. ബുധനാഴ്ച വൈകീട്ട് ആറോടെ പെയ്ത മഴ 15 മിനിറ്റോളം നീണ്ടതിെൻറ സന്തോഷത്തിലായിരുന്നു ചൂടിൽ വലഞ്ഞവർ. 35 ഡിഗ്രി സെഷൽസ് വരെ ചൂടായിരുന്നു ഇന്നലെ ഉണ്ടായിരുന്നത്. കിഴക്കൻ മേഖലയിൽ ശക്തിയായ കാറ്റും മഴക്കൊപ്പമുണ്ടായിരുന്നത് നാശനഷ്ടങ്ങൾക്കുമിടയാക്കി. മരങ്ങൾ കടപുഴകിയാണ് മിക്കയിടത്തും അപകടമുണ്ടായത്. ചിങ്ങവനത്ത് വീടിനു മുകളിലേക്ക് മരംവീണ് വീടു പൂർണമായും തകർന്നു. പൊൻകുന്നം, കറുകച്ചാൽ പ്രദേശങ്ങളിൽ മരം വീണ് ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. ലൈനിലേക്ക് മരംവീണതിനെ തുടർന്ന് പലയിടത്തും വൈദ്യുതി മുടങ്ങി. വേനൽമഴ അടുത്ത ദിവസങ്ങളിൽ കൂടുതലായി പെയ്തില്ലെങ്കിൽ കുടിവെള്ള ദൗർലഭ്യത രൂക്ഷമാവുന്ന സല്ഥിതിയാണ്. ജില്ലയിലുടെ കിഴക്കൻ പ്രദേശങ്ങളിൽ ഇപ്പോൾതന്നെ സ്ഥിതി രൂക്ഷമായിരിക്കുകയാണ്. ഈ പ്രദേശങ്ങളിൽ വെള്ളം ടാങ്കർലോറിക്കാരോട് വിലകൊടുത്ത് വാങ്ങുന്ന സ്ഥിതി ഇപ്പോൾതന്നെയുണ്ട്. വേനല്‍മഴയും ശക്തമായ കാറ്റിനെയും തുടര്‍ന്ന് കോട്ടയം നഗരത്തിലെ വൈദ്യുതി വിതരണം ഭാഗികമായി താറുമാറായി. ശക്തമായ കാറ്റില്‍ ഗാന്ധിനഗര്‍, കോട്ടയം കോടിമത സബ് സ്‌റ്റേഷനുകളില്‍ വൈദ്യുതി വിതരണം താറുമാറായി. പലയിടങ്ങളിലും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ഗാന്ധിനഗര്‍ സബ് സ്റ്റേഷനില്‍ എല്ലാ ഫീഡറുകളും ഡ്രിപ്പായി. തുടര്‍ന്ന് മൂന്നു മണിക്കൂറോളം വൈദ്യതിവിതരണം തടസപ്പെട്ടു. ഒന്‍പതു മണിയോടെയാണ് വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്. കറുകച്ചാൽ: കാറ്റിലും മഴയിലും റോഡിലേക്ക് കടപുഴകി വീണ് ഗതാഗത തടസ്സം സൃഷ്ടിച്ച മരക്കൊമ്പ് പൊലീസും ഗ്രാമ പഞ്ചായത്ത് അംഗവും ചേർന്ന് വെട്ടിമാറ്റി. ബുധനാഴ്ച വൈകീട്ട് 7.30ഓടെ കറുകച്ചാൽ- -മണിമല റോഡിൽ മടത്തിൻപടി കൊച്ചുകുളം ക്ഷീരോൽപാദക സഹകരണ സംഘത്തിനുസമീപം റോഡിലേക്ക് ഒടിഞ്ഞുവീണ് ഗതാഗത തടസ്സം സൃഷ്ടിച്ച പ്ലാവിൻ കൊമ്പാണ് നെടുംകുന്നം ഗ്രാമ പഞ്ചായത്ത് അംഗം ജോ ജോസഫ്, കറുകച്ചാൽ സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ രാജഗോപാലൻ നായർ ,സി.പി.ഒമാരായ പി.ആർ. രഞ്ജിത്ത് കുമാർ, ബി. അനിൽകുമാർ, ഹോം ഗാർഡൻമാരായ സജി മാത്യു, രാജേന്ദ്രൻ എന്നിവർ ചേർന്ന് മുറിച്ചുമാറ്റിയത്. ബുധനാഴ്ച വൈകീട്ട് നെടുംകുന്നത്തും പരിസരപ്രദേശത്തും പെയ്ത ശക്തമായ മഴയിലും കാറ്റിലുമാണ് മരക്കൊമ്പ് ഒടിഞ്ഞുവീണത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.