കോട്ടയം: നഗരത്തിൽ ആദ്യമായി നടന്ന പക്ഷികളുടെ കണക്കെടുപ്പിൽ നാൽപതിനങ്ങളെ കണ്ടെത്തി. കേരളത്തിലെ മറ്റു നഗരങ്ങളിൽ കണ്ടുവരുന്നതിന് സമാനമായ പക്ഷികളുടെ വൈവിധ്യമാണ് കോട്ടയത്തും കണ്ടെത്തിയത്. കാക്ക, മൈന (മാടത്ത), ആനറാഞ്ചി, ഇരട്ടത്തലച്ചി ബുൾബുൾ എന്നീ പക്ഷികളാണ് എണ്ണത്തിൽ മുന്നിൽ. മാലിന്യനിക്ഷേപങ്ങളിലും ചന്തകളിലും കാലിമുണ്ടി, കുളമുണ്ടി, ചിന്നകൊക്ക് എന്നിവയുടെ എണ്ണം ഏറെയാണ്. ജലപ്പക്ഷികളായ ഇവ ചതുപ്പുകളും കായലുകളും നഷ്ടമായതോടെ മാലിന്യം ഭക്ഷിക്കുന്നവരായി എന്നതാണ് പ്രശ്നം. സാധാരണ നഗരങ്ങളിൽ കാണപ്പെടാത്ത തത്തച്ചിന്നൻ, ചേരക്കോഴി എന്നീ പക്ഷികളെ കണ്ടെത്താനായി. േട്രാപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസിെൻറ ആഭിമുഖ്യത്തിൽ നടന്ന പക്ഷി സർവേയിൽ ജൂനിയർ നാച്വറലസിറ്റുകളും അമച്വർ പക്ഷിനിരീക്ഷകരും വിദഗ്ധരുമടങ്ങുന്ന സംഘം പങ്കെടുത്തു. നഗരത്തെ ഏഴ് ഭാഗങ്ങളായി തിരിച്ചാണ് സർവേ നടത്തിയത്. ഏറ്റവുമധികം പക്ഷിസാന്നിധ്യം കണ്ടത് ചുങ്കം, സി.എം.എസ് കോളജ്, ചാലുകുന്ന് പ്രദേശത്താണ്. റസ്റ്റ്ഹൗസിെൻറ കാമ്പസിലും മറ്റും നീർകാക്കകളും ചേരക്കോഴികളും മറ്റും നേരേത്ത കൂടുകൂട്ടിയിരുന്നുവെങ്കിൽ ഇപ്പോൾ ശുഷ്കമായി. നഗരത്തിൽ വൻമരങ്ങളുടെ എണ്ണത്തിലുള്ള കുറവാണ് പക്ഷികളുടെ എണ്ണത്തിലും കുറവുണ്ടാകാൻ കാരണം. ജൂനിയർ നാച്വറലിസ്റ്റുകളായ എം. തോമസ് യാക്കോബ്, അജയ് വർഗീസ് ജേക്കബ്, സ്വാതി എൽസ ജേക്കബ്, നാച്വറലിസ്റ്റുകളായ പി. മനോജ്, ശരത് ബാബു, അജയകുമാർ എം.എൻ. ജേക്കബ് വർഗീസ്, ജിബി മാത്യു, മഞ്ജു മേരി ചെറിയാൻ, ഡോ. പുന്നൻ കുര്യൻ വേങ്കടത്ത് എന്നിവർ സർവേക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.