മ​ദ്യ​ല​ഹ​രി​യി​ൽ അ​ഴി​ഞ്ഞാ​ടിയ ഗു​ണ്ടാ​സം​ഘം ബൈ​ക്ക് ​യാ​ത്ര​ക്കാ​ര​നെ​ ആ​ക്ര​മി​ച്ചു

കടുത്തുരുത്തി: മദ്യലഹരിയിൽ അഴിഞ്ഞാടിയ ഗുണ്ടാസംഘത്തിെൻറ മർദനത്തിൽ വഴിയാത്രക്കാരന് ഗുരുതര പരിക്ക്്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഡീഷനൽ എസ്.ഐയെയും ഗുണ്ടാസംഘം മർദിച്ചു. സംഘത്തിലുണ്ടായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. മുണ്ടാർ 110 ചിറയിൽ ശ്രീജിത്താണ് (32) പിടിയിലായത്. ആപ്പുഴ കോളനിയിൽ അഞ്ച്പറയിൽ സുരേഷിനും (38) കടുത്തുരുത്തി പൊലീസ് സ്േറ്റഷനിലെ അഡീഷനൽ എസ്.ഐ തിലകനുമാണ് മർദനത്തിൽ പരിക്കേറ്റത്. ശനിയാഴ്ച രാത്രി 10.30ന് ആപ്പുഴ കോളനിയിലാണ് സംഭവം. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: നിരവധി കേസുകളിലെ പ്രതിയായ ശ്രീജിത്തിെൻറ നേതൃത്വത്തിലുള്ള സംഘം ഇവരുമായി ബന്ധമുള്ള കഞ്ചാവ് വിൽപനക്കാരെ കാണുന്നതിനായി ശനിയാഴ്ച രാത്രി ആപ്പുഴ കോളനിക്ക് സമീപം എത്തിയിരുന്നു. ഇവർ കോളനി റോഡിൽ നിൽക്കുമ്പോഴാണ് സുരേഷ് ഗർഭിണിയായ ഭാര്യയുമായി ബൈക്കിലെത്തുന്നത്. സുരേഷും ഭാര്യയും സഞ്ചരിച്ച ബൈക്ക് ശ്രീജിത്തിെൻറ ബൈക്കിൽ തട്ടുകയും തുർന്ന് ഗുണ്ടാസംഘം സുരേഷിനെ മാരകമായി മർദിക്കുകയുമായിരുന്നു. സുരേഷ് അതുവഴി എത്തിയ ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഗുണ്ടാസംഘം ഓട്ടോയും അടിച്ചുതകർത്ത് ശേഷം ഓട്ടോയിൽനിന്ന് വലിച്ചിറക്കി വീണ്ടും ആക്രമിച്ചു. നാട്ടുകാർ ഓടിക്കൂടിയപ്പോൾ സംഘത്തിലുണ്ടായിരുന്ന മൂന്നുപേർ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെടാൻ കഴിയാതിരുന്ന ശ്രീജിത്തിനെ തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി ജീപ്പിൽ കയറ്റുന്നതിനിെട എസ്.ഐ തിലകെൻറ നാഭിയിൽ ചവുട്ടി ശ്രീജിത് ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നാലെ ഓടിയ നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപിച്ചു. സംഘത്തിലെ മറ്റൊരു പ്രതിയായ കാന്ത് എന്ന് ശ്രീകാന്ത് മുമ്പ് കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതിയാണ്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ നിരവധി കഞ്ചാവ്, ക്വട്ടേഷൻ കേസുകളിലെ പ്രതിയാണ്. ആക്രമണത്തിൽ പരിക്കേറ്റ എസ്.ഐ തിലകനെ വൈക്കം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി തിരച്ചിൽ ഉൗർജിതമാക്കിയതായി എസ്.ഐ കെ.കെ. ഷംസുദ്ദീൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.