ധ​ന്യ​നി​മി​ഷ​ത്തി​നു സാ​ക്ഷി​ക​ളാ​കാ​ൻ നൂ​റു​ക​ണ​ക്കി​നു​ വി​ശ്വാ​സി​ക​ൾ

ചങ്ങനാശ്ശേരി: അതിരൂപതയുടെ സഹായമെത്രാനായി മാര്‍ തോമസ് തറയില്‍ അഭിഷിക്തനാകുന്ന ധന്യനിമിഷത്തിനു സാക്ഷിയാകാൻ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളിയിൽ വിശ്വാസസഹസ്രങ്ങളാണ് എത്തിയത്. അതിരൂപതയുടെ മൂന്നാമത്തെ സഹായമെത്രാനായ മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്തന്‍ പള്ളി ഇടവാകാംഗമാണെന്ന പ്രത്യേകതയുമുണ്ട്. പള്ളിയും അങ്കണവും നിറഞ്ഞുകവിഞ്ഞെത്തിയ വിശ്വാസികള്‍ തൊഴുകൈകളോടെ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഉച്ചക്കുമുമ്പ് തന്നെ മെത്രാപ്പോലീത്തന്‍ പള്ളിയും അങ്കണവും വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. ഭാരതത്തിനു വിശ്വാസവെളിച്ചം പകര്‍ന്ന തോമാശ്ലീഹയെ പ്രത്യേകമായി സഭ അനുസ്മരിക്കുന്ന പുതുഞായറാഴ്ച തോമസ് നാമധാരിയായ മെത്രാന്‍ അഭിഷിക്തനായെന്ന് പ്രത്യേകതയും ഉണ്ടായിരുന്നു. ആര്‍ഭാടരഹിതമായും ആത്മീയ ഒരുക്കങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടുമുള്ള ക്രമീകരണങ്ങളാണ് നടത്തിയത്. മാര്‍ തോമസ് തറയിലിെൻറ ആവശ്യപ്രകാരം അതിരൂപതയിലെ നിരവധി ഇടവകകളിലും വിവിധ ജീവകാരുണ്യ സാമൂഹിക ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളിയുടെയും കുരിശുപള്ളികളുടെയും ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന പാലിയേറ്റിവ് കെയര്‍ യൂനിറ്റും മെത്രാഭിഷേക ദിനത്തില്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. മെത്രാഭിഷിക്ത ചടങ്ങിനുശേഷം കൃതജ്ഞത ബലിയും അര്‍പ്പിച്ചു. മാര്‍ തോമസ് തറയിലിെൻറ മാതാവും കുടുംബാംഗങ്ങളും ചടങ്ങുകളിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.