പു​തി​യ ഇ​ട​യ​ന്​ തെ​ക്ക​ന്‍ മേ​ഖ​ല പ്ര​വ​ർ​ത്ത​ന​കേ​ന്ദ്ര​മാ​കും

ചങ്ങനാശ്ശേരി: നവാഭിഷിക്തനായ ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന് അതിരൂപതയുടെ തെക്കന്‍ മേഖല പ്രധാനപ്രവർത്തന കേന്ദ്രമാകും. അമ്പൂരി, തിരുവനന്തപുരം, കൊല്ലം മേഖലയില്‍ പ്രേത്യക ശ്രദ്ധ ചെലുത്തിയാകും പുതിയ ഇടയെൻറ പ്രവർത്തനം. ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ ഇടവകയില്‍നിന്നുള്ള രണ്ടാമത്തെ സഹായമെത്രാനും ചങ്ങനാശ്ശേരി രൂപതയുടെ മൂന്നാമത്തെ സഹായമെത്രാനുമാണ് മാര്‍ തോമസ് തറയില്‍. അഭിഷിക്തനായ മാര്‍ തോമസ് തറയിലിനുള്ള തിരുവസ്ത്രങ്ങള്‍ നെയ്തത് അതിരൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ചാസിലെ കോപ്ടാക്കിലും അംശവടി സജ്ജമാക്കിയത് ചാസ് ഫര്‍ണിച്ചറിലും തൊപ്പി പൂജ എംബ്രോയ്ഡറിയിലാണ് സജ്ജമാക്കിയത്. സംഘടനാമികവുകൊണ്ടും വിശ്വാസസമൂഹത്തിെൻറ പങ്കാളിത്തം കൊണ്ടും മികവുപുലർത്തുന്നതുമായി ചടങ്ങുകൾ. ചങ്ങനാശ്ശേരി അതിരൂപതയുടെ വിവിധ ഫൊറോനകളില്‍നിന്നും ഇടവകളില്‍നിന്നും നൂറുകണക്കിനു വിശ്വാസികളും വൈദികരും സന്യസ്തരും ചടങ്ങില്‍ പങ്കെടുത്തു. ചങ്ങനാശ്ശേരി നഗരത്തില്‍ കെ.എസ്.ടി.പി ജോലികള്‍ നടന്നു വരുന്നുണ്ടെങ്കിലും ഗതാഗത ക്രമീകരണം നടത്തി പൊലീസും സൗകര്യമൊരുക്കി. ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ ഇടവകയിലെ തറയില്‍ കുടുംബാംഗമായ മാര്‍ തോമസ് തറയിലില്‍ തെൻറ ആത്മീയ ജീവിതത്തിലെ കൂദാശകള്‍ കൈക്കൊണ്ട മാതൃദേവാലയം തന്നെ സഹായ മെത്രാനായി അഭിഷിക്തനായ ചടങ്ങുകള്‍ക്കു കൂടി വേദിയായതോടെ മെത്രാപ്പോലീത്തന്‍ പള്ളി വിശ്വാസികളും തറയില്‍കുടുംബവും ഏറെ ആഹ്ലാദത്തിലാണ്. പള്ളിക്കുള്ളിൽ നടന്ന ചടങ്ങുകള്‍ പള്ളി അങ്കണത്തിനു ചുറ്റും നിര്‍മിച്ച വിസ്തൃതമായ പന്തലില്‍ സ്‌ക്രീനിലൂടെ കാണുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ചാന്‍സിലര്‍. ഡോ. ടോം പുത്തന്‍കളം, സംഘാടക സമിതി ജോ. കണ്‍വീനര്‍ ഡോ. വര്‍ഗീസ് താനമാവുങ്കല്‍, പി.ആര്‍.ഒ അഡ്വ. ജോജി ചിറയില്‍, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജോബി മൂലയില്‍, ജാഗ്രത സമിതി കോഒാഡിനേറ്റര്‍ ഫാ. ആൻറണി തലച്ചല്ലൂര്‍, പാസ്റ്ററൽ കൗണ്‍സില്‍ സെക്രട്ടറി പ്രഫ. സോണി കണ്ടങ്കരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.