സ​മ​രം ന​ട​ത്തി​യ തോം​സ​ൺ എ​സ്​​റ്റേ​റ്റ്​ തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്​​റ്റി​ൽ

കോട്ടയം: കളത്തിപ്പടിയിലുള്ള തോംസൺ എസ്റ്റേറ്റ് രജിസ്ട്രേഡ് ഒാഫിസിന് മുന്നിൽ സമരം നടത്തിയ തൊഴിലാളികളെയും കുടുംബാംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. തൊഴിൽ തർക്കെത്ത തുടർന്ന് മാർച്ച് പത്തിന് പ്രവർത്തനം നിർത്തിവെച്ച വിഴിക്കത്തോട് തോംസൺ എസ്റ്റേറ്റ് മാനേജ്മെൻറ് നടപടിയിൽ പ്രതിേഷധിച്ചായിരുന്നു ശനിയാഴ്ച സമരസമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തിയത്. കെ.പി.സി.സി സെക്രട്ടറി ഫിലിപ് ജോസഫ് ഉദ്ഘാടനം ചെയ്തു. ലേബർ ഒാഫിസിൽ തൊഴിലാളികളുമായുണ്ടാക്കിയ വ്യവസ്ഥകളെക്കുറിച്ച് ചർച്ച ചെയ്യണമെന്നും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടതോടെയാണ് മാനേജ്മെൻറ് തോട്ടംപൂട്ടിയത്. മുൻവർഷം ലഭിച്ചിരുന്ന 15 ശതമാനം ബോണസ് പിന്നീട് പത്ത് ശതമാനമാക്കി. കഴിഞ്ഞ ഒന്നര മാസമായി തൊഴിലാളികൾ കൂലിയില്ലാതെ പട്ടിണിയിലാണ്. ചെലവുകാശുപോലും ലഭിക്കുന്നില്ല. മാനേജ്മെൻറിെൻറ തൊഴിലാളിവിരുദ്ധ നടപടിക്കെതിരെ പ്രക്ഷോഭം തുടരുമെന്ന് നേതാക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.