ഇ​രി​പ്പി​ടം തേ​ടി നെ​േ​ട്ടാ​ട്ടം; ഒ​റ്റ​ക്കാ​ലി​ൽ കാ​ത്തു​നി​ൽ​പ്​​

കോട്ടയം: തിരക്കുള്ള ബസിൽ സീറ്റ് സംഘടിപ്പിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഇരിപ്പിടം കെണ്ടത്താൻ. ദീർഘദൂരമടക്കം നൂറുകണക്കിന് ബസുകളും ആയിരക്കണക്കിന് യാത്രക്കാരും ദിനേന എത്തുന്ന ഇവിടെ ഇരിപ്പിട സൗകര്യം വേണ്ടത്രയില്ല. രണ്ടിടങ്ങളിലായി നാൽപതോളം കസേരകളാണുള്ളത്. ഇതിൽ ചിലത് തകരാറിലുമാണ്. രണ്ടിടങ്ങളിൽ ഒരിടത്ത് സ്ത്രീകൾക്ക് മാത്രമാണ് പ്രവേശനം. തിരക്കുള്ള ദിവസങ്ങളിലാണ് ഏറെ ദുരിതം. പലരും മണിക്കൂറുകളോളം നിൽക്കേണ്ട സ്ഥിതിയാണ്. രാത്രി വൈകി എത്തുന്ന പല യാത്രക്കാർക്കും ബസില്ലാത്തുമൂലം പുലർച്ചവരെ സ്റ്റാൻഡിൽ ചെലവിടേണ്ടിവരും. ആവശ്യത്തിന് വിശ്രമിക്കാൻ സ്ഥലമോ സീറ്റോ ഇല്ലാത്തതിനാൽ നിന്ന് േനരം വെളുപ്പിക്കേണ്ട സ്ഥിതിയാണെന്ന് യാത്രക്കാർ പറയുന്നു. വിശ്രമസ്ഥലത്ത് മറ്റ് ഒരു സൗകര്യവുമില്ല. ഇടുങ്ങിയ സ്ഥലത്താണ് കസേരകൾ. ഇവിടെ ഇരിക്കുന്നവർക്ക് ബസുകളുെട ബോർഡുകൾ കാണാൻ കഴിയുന്നില്ല. ഇതിനായി എഴുന്നേറ്റ് പ്ലാറ്റ്ഫോമിലേക്ക് പോയാൽ തിരിച്ചെത്തുേമ്പാഴേക്കും മറ്റാരെങ്കിലും സീറ്റുകൾ സ്വന്തമാക്കിയിരിക്കും. ആധുനിക ബസ് ടെർമിനൽ നിർമാണം പൂർത്തിയാകുന്നതോടെ വിശ്രമസൗകര്യങ്ങൾ ഒരുക്കുമെന്നാണ് ഡിപ്പോ അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ, ഇതിെൻറ നിർമാണപ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. ആദ്യഘട്ടമായി ഡിപ്പോയിലെ ഗാരേജ് ഉൾപ്പെടുന്ന ഭാഗം പൊളിച്ചുനീക്കി നവീകരണത്തിന് തുടക്കംകുറിച്ചെങ്കിലും പിന്നീടുള്ള നിർമാണപ്രവർത്തനങ്ങൾ നിലക്കുകയാണുണ്ടായത്. ഇതോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ശോച്യാവസ്ഥയിലാണ്. സ്റ്റാൻഡിലെ ടാറിങ് പൂർണമായി തകർന്നു. ഒന്നാംനമ്പർ പ്ലാറ്റ്ഫോമിെൻറ അവസ്ഥ ഏറെ പരിതാപകരമാണ്. ടാറിളകി കൂറ്റൻ കല്ലുകൾ ഉയർന്നുനിൽക്കുന്നു. ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗം വലിയ കുഴിയായി. ലോേഫ്ലാർ ബസുകൾ ഉൾെപ്പടെയുള്ളവുടെ അടിവശം തട്ടുന്നതുമൂലം കേടുപാടുകൾ ഉണ്ടാകുന്നതും പതിവാണ്. രാത്രി ആവശ്യത്തിന് വെളിച്ചമില്ലെന്ന പരാതിയുമുണ്ട്. ബസ് സ്റ്റാൻഡിലെ കെട്ടിടത്തിെൻറ പടിക്കെട്ടുകളും പൊളിഞ്ഞുതുടങ്ങി. ഗാരേജ് നിർമാണം പൂർത്തിയാക്കിയശേഷം പുതിയ കെട്ടിട സമുച്ചയം ഉൾപ്പെടെ നിർമിക്കേണ്ടതാണെങ്കിലും നടപടി ഇഴഞ്ഞുനീങ്ങുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.