കാ​ഞ്ഞി​ര​പ്പ​ള്ളി ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​മ​ർ​ന്നു; ആം​ബു​ല​ന്‍സും കു​ടു​ങ്ങി

കാഞ്ഞിരപ്പള്ളി: ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കില്‍ രോഗിയുമായി പോയ ആംബുലന്‍സും കുടുങ്ങി. ശനിയാഴ്ച രാവിലെ മുതല്‍ ടൗണില്‍ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. വൈകുേന്നരം അഞ്ചരയോടെ മുണ്ടക്കയം ഭാഗത്തുനിന്ന് രോഗിയുമായെത്തിയ ആംബുലന്‍സാണ് ബസ് സ്റ്റാന്‍ഡ് ജങ്ഷനില്‍ കുടുങ്ങിയത്. പൊലീസും ഓട്ടോ ഡ്രൈവര്‍മാരും ഏറെ പണിപ്പെട്ടാണ് കുരുക്കില്‍നിന്ന് ആംബുലന്‍സ് കടത്തിവിട്ടത്. ദേശീയപാതയുടെ ഭാഗമായ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ജങ്ഷനില്‍നിന്ന് പേട്ടകവല വരെ എത്തണമെങ്കില്‍ അരമണിക്കൂറെങ്കിലും കുരുക്കില്‍ കിടക്കണം. ബസ് സ്റ്റാൻഡ് ജങ്ഷനിലാണ് ഏറെസമയവും ഗതാഗതക്കുരുക്ക്. ബസ് സ്റ്റാൻഡിലേക്ക് കടക്കുന്ന വാഹനങ്ങളും ഇറങ്ങിവരുന്ന വാഹനങ്ങളുമാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ഇതോടൊപ്പം റോഡു വശങ്ങളിലെ പാര്‍ക്കിങ്ങും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ബസ് സ്റ്റാൻഡിൽനിന്ന് ദേശീയപാതയിലേക്ക് ഇറങ്ങിവന്ന കെ.എസ്.ആര്‍.ടി.സി ബസാണ് ഇന്നലെ ആംബുലന്‍സിെൻറ യാത്ര മുടക്കിയത്. ബസ് ഇറങ്ങിവന്നതോടെ ആംബുലന്‍സ് ഫുട്പാത്തില്‍ ഒതുക്കേണ്ടിവന്നു. എന്നാല്‍, ബസിന് കടന്നുപോവാനും കഴിഞ്ഞില്ല. ഇതോടെ റോഡില്‍ ഇരുവശത്തുനിന്നുമുള്ള വാഹനങ്ങള്‍ നിറഞ്ഞു. ബസ് സ്റ്റാൻഡ് ജങ്ഷനില്‍ ഒരു ഹോംഗാര്‍ഡ് മാത്രമാണ് വാഹനങ്ങള്‍ നിയന്ത്രിക്കാനുണ്ടായിരുന്നത്. ടൗണിലെ ഗതാഗതം നിയന്ത്രിക്കാൻ പ്രഖ്യാപിച്ച പദ്ധതികളൊന്നും ഇനിയും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ട്രാഫിക് കണ്‍ട്രോള്‍ യൂനിറ്റ് ഉടന്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങി. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ തുടക്കമിട്ട ബൈപാസ് നിര്‍മാണവും രാഷ്ട്രീയത്തില്‍ കുടുങ്ങി എങ്ങുമെത്താതായി. ഇക്കാരണത്താല്‍ കാഞ്ഞിരപ്പള്ളിയിലെത്തുന്ന വാഹനയാത്രക്കാരുടെ ദുരിതം പറഞ്ഞറിയിക്കാന്‍ കഴിയില്ല. ടൗണിലുടെ കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍പോലും ബുദ്ധിമുട്ടാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.