ജി​ല്ല​യി​ൽ 3.96 കോ​ടി​യു​ടെ കൃ​ഷിനാ​ശം

കോട്ടയം: വരൾച്ചയെത്തുടർന്ന് ജില്ലയിലുണ്ടായത് 3.96 കോടിയുടെ കൃഷി നാശം. ജനുവരി ഒന്നു മുതൽ ഏപ്രിൽ ഒന്നുവരെ ജില്ല കൃഷിവകുപ്പിെൻറ കണക്കുപ്രകാരമുള്ള തുകയാണിത്. വേനൽ കടുത്തപ്പോൾ ഏറ്റവും വലിയ നഷ്ടം നേരിട്ടത് നെൽകർഷകർക്കാണ്. ജില്ലയിൽ വിവിധ ഭാഗങ്ങളിലായി 632.06 ഹെക്ടറിലെ നെൽകൃഷി നശിച്ചു. ഉപ്പുവെള്ളം കയറിയും യഥാസമയം നനക്കാൻ കഴിയാതെയുമാണ് ഇത്രയും നെൽകൃഷി നശിച്ചത്. വളർച്ചയുടെ വിവിധ ഘട്ടങ്ങളിലുള്ള 13.66 ഹെക്ടർ റബർ കൃഷിയും വരൾച്ചയിൽ നശിച്ചു. 23.17 ലക്ഷം രൂപയുടെ നഷ്ടമാണ് റബർ നശിച്ചതിലൂടെ കർഷകർക്കുണ്ടായിട്ടുള്ളത്. വിവിധ പ്രദേശങ്ങളിലായി 140. 06 ഹെക്ടർ വാഴകൃഷി നശിച്ചപ്പോൾ 1.48 കോടിയുടെ നഷ്ടം. കുരുമുളകുചെടികളും വ്യാപകമായി ഉണങ്ങിനശിച്ചവയുടെ പട്ടികയിൽപെടും. 15.14 ഹെക്ടർ കുരുമുളക് കൃഷി നശിച്ചെന്നാണ് കണക്ക് -നഷ്ടം 26.48 ലക്ഷം രൂപ. ജില്ലയിലെ വടക്കുകിഴക്കൻ മേഖലകളിലായി 11 ഹെക്ടറിലെ പച്ചക്കറി കൃഷിയും ഉണങ്ങിനശിച്ചതായി കൃഷിവകുപ്പിെൻറ കണക്കുകൾ സൂചിപ്പിക്കുന്നു. നഷ്ടം 2.75 ലക്ഷം രൂപ. നാളികേരകൃഷി നശിച്ചതിെനത്തുടർന്നുണ്ടായ നഷ്ടം 1.62 ലക്ഷം രൂപ. നശിച്ചത് 1.74 ഹെക്ടർ സ്ഥലത്തെ നെൽകൃഷി. 2.1 ഹെക്ടർ സ്ഥലത്തെ കാപ്പി കൃഷി നശിച്ചവകയിലുണ്ടായ നഷ്ടം 1.70 ലക്ഷം രൂപ. വിവിധയിടത്തായി 1.1 ഹെക്ടറിലെ മരച്ചീനി കൃഷിയും നശിച്ചു. കവുങ്ങുപോലും വേനലിൽ ഉണങ്ങി. കവുങ്ങ് കൃഷി നശിച്ച വകയിൽ കർഷകർക്കുണ്ടായത് 13,200 രൂപയുടെ നഷ്ടമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.