ക​മ്പ​നി ഒാ​ഫി​സ്​ കു​ത്തി​ത്തു​റ​ന്ന്​ 16,000 രൂ​പ മോ​ഷ്​​ടി​ച്ചു

തൊടുപുഴ: തീപ്പെട്ടിക്കൊള്ളി നിർമാണ കമ്പനിയുടെ ഓഫിസ് കുത്തിത്തുറന്ന് 16,000 രൂപ മോഷ്ടിച്ചു. മങ്ങാട്ടുകവല കെ.കെ.ആർ ലിങ്ക് റോഡിലെ കെ.കെ.ആർ മാച്ചസ് എന്ന കമ്പനിയുടെ ഒാഫിസിലാണ് മോഷണം നടന്നത്. മോഷണ ദൃശ്യങ്ങൾ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 12.30നാണ് സംഭവം. ലിവർ ഉപയോഗിച്ച് പൂട്ട് പൊളിച്ചാണ് ഓഫിസിന് അകത്തുകടന്നത്. സി.സി ടി.വി കാമറ കണ്ട മോഷ്ടാവ് പുറത്തുപോയി തോർത്ത് കൊണ്ട് മുഖം പൂർണമായി മറച്ച് മടങ്ങിയെത്തിയാണ് പണം കവർന്നത്. ഇതിനിടെ, മറ്റൊരു തോർത്ത് കൊണ്ട് കാമറയും മറച്ചെങ്കിലും മോഷ്ടാവിെൻറ മുഖം വ്യക്തമായി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഓഫിസിലിരുന്ന സ്‌ക്രൂഡ്രൈവറും പ്ലയറും ഉപയോഗിച്ചാണ് മേശ കുത്തിത്തുറന്ന് പണമെടുത്തത്. ഒാഫിസിലെ ഫയലുകളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. രാവിലെ 9.30ന് കട തുറക്കാനെത്തിയ ഇതര സംസ്ഥാനത്തൊഴിലാളിയാണ് വാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. ഉടൻ ഉടമയായ റഹീമിനെ അറിയിച്ചു. എസ്.ഐ ജോബിൻ ആൻറണിയുടെ നേതൃത്വത്തിൽ പൊലീെസത്തി പരിശോധന നടത്തി. സി.സി ടി.വി ദൃശ്യങ്ങളും ശേഖരിച്ചു. എന്നാൽ, വിരലടയാള വിദഗ്ധരോ ഡോഗ് സ്ക്വാഡോ ഇനിയും സ്ഥലത്തെത്തിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.