സ്​​കൂ​ളു​ക​ളു​ടെ ക​ച്ച​വ​ട​ത്തി​നെ​തി​രെ വ്യാ​പാ​രി​ക​ൾ നി​യ​മ​ന​ട​പ​ടി​ക്ക്​

തൊടുപുഴ: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനധികൃത വ്യാപാരത്തിനെതിരെ വ്യാപാരികൾ നിയമനടപടിക്ക്. വിദ്യാലയങ്ങളെ വ്യാപാര കേന്ദ്രങ്ങളാക്കുന്നതിനെതിരെ പൊതുജനങ്ങളെയും രക്ഷാകർത്താക്കളെയും പെങ്കടുപ്പിച്ച് സമരം നടത്തുമെന്നും തൊടുപുഴ മർച്ചൻറ് അസോ. ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പല സ്കൂളുകളിലും പഠനസാമഗ്രികൾ എന്ന പേരിൽ വിപണിയിലേതിനേക്കാൾ ഉയർന്ന വിലക്ക് സാധനങ്ങൾ രക്ഷിതാക്കളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്ന് അവർ ആരോപിച്ചു. ബില്ല് നൽകാതെ സൊസൈറ്റികൾ എന്ന പേരിലാണ് വിദ്യാലയങ്ങളിൽ കച്ചവടം. നിയമാനുസൃത നികുതിനൽകാതെ പാക്കിങ് കമ്യൂണിറ്റി ആക്ട് അടക്കമുള്ള നിയമങ്ങൾ ലംഘിച്ച് തോന്നിയവിലയ്ക്ക് നൽകുന്ന കിറ്റുകളുടെ മറവിൽ വൻ വെട്ടിപ്പാണ് നടക്കുന്നത്. സ്കൂളുകളിൽനിന്ന് സാധനങ്ങൾ വാങ്ങാത്ത കുട്ടികളെയും രക്ഷാകർത്താക്കളെയും പീഡിപ്പിക്കുന്ന സമീപനമാണ് പല സ്കൂളുകളിലും. ഉച്ചഭക്ഷണം വരെ പൊതിയാക്കി ഉയർന്ന വിലക്ക് കുട്ടികൾക്ക് നിർബന്ധപൂർവം നൽകാനാണ് ചില സ്കൂളുകളുടെ നീക്കം. വർഷംതോറും യൂനിഫോമിൽ മാറ്റംവരുത്തി കൊള്ളലാഭമെടുക്കുന്ന സ്കൂളുകളുമുണ്ട്. ഇത്തരം നടപടി മൂലം സ്കൂൾ വിപണിയിൽ വ്യാപാരം പകുതിയിലധികം കുറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും വിൽപന നികുതി, ആദായനികുതി അധികൃതരും വിഷയത്തിൽ ഇടപെടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. സ്കൂളുകൾ മുൻകൈയെടുത്ത് വിദ്യാലയത്തിന് പുറത്ത് മാനദണ്ഡങ്ങൾ പാലിച്ച് കച്ചവടം നടത്തുന്നതിന് വ്യാപാരികൾ എതിരല്ല. സമരത്തിന് മുന്നോടിയായി സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. രക്ഷാകർത്താക്കളുെട വിപുലമായ കൺവെൻഷൻ വിളിച്ചുചേർക്കുമെന്നും അസോ. ഭാരവാഹികളായ പി. വേണു, ജോസ് എവർഷൈൻ, കെ.കെ. നാവൂർ കനി, സി.കെ. നവാസ്, എം.ബി. രാജു എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.