വ​രു​ന്നു, ഡാം ​മ്യൂ​സി​യ​വും കു​ടി​യേ​റ്റ സ്​​മാ​ര​ക​വും

തൊടുപുഴ: ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിന് ചരിത്രത്തിെൻറ പ്രൗഢി സമ്മാനിക്കാൻ രണ്ട് ബൃഹത്പദ്ധതികൾ ഒരുങ്ങുന്നു. കൂടുതൽ സഞ്ചാരികൾക്കൊപ്പം ചരിത്ര ഗവേഷകരെയും വിദ്യാർഥികളെയും ജില്ലയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ട് ഡാമുകളുടെ ചരിത്രം വിവരിക്കുന്ന മ്യൂസിയവും കുടിയേറ്റത്തിെൻറ ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന സ്മാരകവും നിർമിക്കാനാണ് പദ്ധതി. ഇടുക്കി ഡാമിന് സമീപം ടൂറിസം വകുപ്പിന് നൂറേക്കർ സ്ഥലമുണ്ട്. ഇവിടെ സ്വദേശി ദർശൻ പദ്ധതിയിൽപ്പെടുത്തി എക്കോ ലോഗിെൻറയും സംസ്ഥാന ടൂറിസം വകുപ്പ് സ്ഥാപിക്കുന്ന യാത്രിനിവാസിെൻറയും നിർമാണോദ്ഘാടനം കഴിഞ്ഞദിവസം നടന്നു. ബാക്കി സ്ഥലത്താണ് മ്യൂസിയവും സ്മാരകവും സ്ഥാപിക്കുക. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 15 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജില്ലയിലെ ഡാമുകളുടെ ചരിത്രം സമഗ്രമായി അനാവരണം ചെയ്യുന്നതാകും മ്യൂസിയം. പ്രധാന ഡാമുകളുടെ നിർമാണചരിത്രം വിവരിക്കുന്നതിനൊപ്പം അതിനുപയോഗിച്ച അപൂർവ സാമഗ്രികളുടെ പ്രദർശനവും ഒരുക്കും. ഒാരോ ഡാമിെൻറയും നിർമാണത്തിനുപിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തികൾ, ചരിത്രസംഭവങ്ങൾ എന്നീ വിവരങ്ങളും ലഭ്യമാക്കും. ജില്ലയിലെ കുടിയേറ്റത്തിെൻറ ചരിത്രം ഉൾപ്പെടുന്ന സ്മാരകമാണ് മറ്റൊന്ന്. കുടിയേറ്റവുമായി ബന്ധപ്പെട്ട സമരങ്ങൾ, അവക്ക് നേതൃത്വം നൽകിയവർ എന്നീ വിവരങ്ങളും അപൂർവ ചിത്രങ്ങളുമെല്ലാം സ്മാരകത്തിൽ ഇടംപിടിക്കും. ഒപ്പം ഇടുക്കി ഡാമിനോടനുബന്ധിച്ച് ലേസർ സൗണ്ട് ഷോ, വൈശാലി ഗുഹയോടനുബന്ധിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ അക്വേറിയം എന്നിവയും സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് അഡ്വ. ജോയ്സ് ജോർജ് എം.പി അറിയിച്ചു. വിശദ േപ്രാജക്ട് റിപ്പോർട്ട് തയാറായി. ഫണ്ട് അനുവദിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് സമർപ്പിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്. നാലുമാസത്തിനകം പദ്ധതിയുടെ നിർമാണ ജോലി ആരംഭിക്കാനാകുമെന്നും എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.