ചങ്ങനാശ്ശേരി: തിരുവനന്തപുരത്തുനിന്ന് ചെങ്ങന്നൂര്‍ വരെ ഓടിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന സബര്‍ബന്‍ ട്രെയിന്‍ ചങ്ങനാശ്ശേരിവരെ നീട്ടണമെന്ന് രാഷ്ട്രനായക് ചന്ദ്രശേഖര്‍ സെൻറർ ഫോര്‍ അപ്ലൈസ് പൊളിറ്റിക്കല്‍ തോട്ടിെൻറയും മാസ് ചാരിറ്റബിള്‍ ട്രസ്റ്റിെൻറയും സംയുക്ത വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. റെയില്‍വേ വികസനത്തിനായി സംസ്ഥാന സര്‍ക്കാറും റെയില്‍വേയും ചേര്‍ന്ന് രൂപവത്കരിച്ച സംയുക്ത സംരംഭത്തിെൻറ ഭാഗമായാണ് ഈ സര്‍വിസ് തുടങ്ങുന്നത്. നാലു ട്രാക്കുകളും പ്ലാറ്റ്ഫോമുകളുമുള്ള ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യം സബര്‍ബന്‍ സർവിസ് തുടങ്ങുന്നതിന് പര്യാപ്തമാണ്. എന്‍.എസ്.എസ് ആസ്ഥാനം, സീറോ മലബാര്‍സഭ അതിരൂപത ആസ്ഥാനം, ചിങ്ങവനത്തെ ക്‌നാനായ യാക്കോബായ സഭാ ആസ്ഥാനം, പ്രശസ്തമായ ക്രൈസ്തവ ഹൈന്ദവ മുസ്‌ലിം ആരാധനാലയങ്ങള്‍, വിവിധ ഹൈന്ദവ ക്ഷേത്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മധ്യതിരുവിതാംകൂറിലെ പുരാതന വാണിജ്യ വ്യാപാരകേന്ദ്രം എന്നിവിടങ്ങളിലേക്ക് എത്തേണ്ട നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷെൻറ പ്രാധാന്യം ഏറെയാണ്. സീസണ്‍ ടിക്കറ്റിെൻറ പരിധി നിശ്ചയിച്ചിട്ടുള്ള 150 കി.മീറ്റര്‍ ചങ്ങനാശ്ശേരിയിൽ അവസാനിക്കുന്നു എന്നതും സബര്‍ബന്‍ ട്രെയിന്‍ ചങ്ങനാശ്ശേരി വരെ നീട്ടേണ്ടതിെൻറ പ്രധാന്യം വർധിപ്പിക്കുന്നു. ഇത് സംബന്ധിച്ച നിവേദനം കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖേന കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രിക്കും ഡിവിഷനൽ റെയില്‍വേ മാനേജര്‍മാര്‍ക്കും നല്‍കുന്നതിനും യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ അഡ്വ. വിനു പാലക്കൽ അധ്യക്ഷത വഹിച്ചു. സുരേഷ് പരമേശ്വരന്‍, നിയാസ് ഓലിക്കല്‍, സുനോജ് മുല്ലശ്ശേരില്‍, നിഷാദ് കെ.അസീസ്, നിഥിന്‍ വാസുദേവ്, വി.എ. വക്കച്ചന്‍, ജോമോന്‍ വെണ്ണാലില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.