ജി​ല്ല​യി​ലെ നെ​ല്ല്​ ക​ർ​ഷ​ക​ർ​ക്ക്​ ല​ഭി​ക്കാ​നു​ള്ള​ത്​ 59.20 കോ​ടി

കോട്ടയം: നെല്ല് സംഭരിച്ച വകയിൽ ജില്ലയിലെ കർഷകർക്ക് സപ്ലൈകോ നൽകാനുള്ളത് 59.20 കോടി. ഏറ്റവും കുടുതൽ തുക ലഭിക്കാനുള്ളത് കോട്ടയം താലൂക്കിലെ കർഷകർക്കാണ്, 35.17 കോടിയാണ് കുടിശ്ശിക. പുഞ്ച സീസൺ അവസാനിക്കാറിയിട്ടും നെല്ല് നൽകിയ വകയിലുള്ള തുക ലഭിക്കാത്തത് കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ്. വായ്പയെടുത്തും മറ്റുമാണ് ഭൂരിഭാഗം കർഷകരും കൃഷി ഇറക്കിയത്. പണം ലഭിക്കാത്തത് കടംവാങ്ങി കൃഷി നടത്തിയവരെ കടുത്തപ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ഇൗ സീസണിൽ ജില്ലയിൽ ഇതുവരെ 36,34,807 കിലോ നെല്ലാണ് സംഭരിച്ചത്. ഇനി സംഭരിക്കാൻ 900േത്താളം ലോഡ് നെല്ല് അവശേഷിക്കുന്നുണ്ടെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു. പലയിടങ്ങളിലും െനല്ല് സംഭരണം നടന്നുവരികയുമാണ്. ജില്ലയിൽനിന്ന് സപ്ലൈകോക്ക് പുറമേ, ഒായിൽപാം ഇന്ത്യയും നെല്ല് സംഭരിക്കുന്നുണ്ട്. ഇവർ സംഭരിക്കുന്ന നെല്ല് വെച്ചൂർ മോഡേണ്‍ റൈസ് മില്ലിൽ കുത്തി അരിയാക്കി കുട്ടനാടൻ റൈസ് എന്നപേരിൽ വിപണിയിലിറക്കുകയാണ്. ഇത്തവണ നേരേത്ത എത്തിയ കടുത്ത വേനലിനെതുടർന്ന് പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറിയിരുന്നു. ഇത് നെല്ല് വൻതോതിൽ പതിരാകാൻ കാരണമായി. ഇതോടെ ഉണക്ക് കുറവാണെന്നും പതിര് കൂടുതലാണെന്നും കാട്ടി നെല്ലെടുക്കാൻ മില്ലുടമകൾ വിസമ്മതിച്ചു. ഇതിനെച്ചൊല്ലി തർക്കങ്ങളും ഉടലെടുത്തിരുന്നു. തങ്ങളുടെ കുറ്റം മൂലമല്ലെന്നും വരൾച്ചയാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാട്ടി കർഷകരും രംഗെത്തത്തി. തർക്കങ്ങൾ ഉടലെടുത്തതോടെ പല പാടശേഖരങ്ങളിലും നെല്ല് കെട്ടിക്കിടക്കുകയായിരുന്നു. നേരേത്ത ഉണക്കനുസരിച്ച് 102 മുതൽ 108 വരെ കിലോഗ്രാം വരെ നെല്ല് നൽകുന്ന കർഷകർക്ക് 100 കിലോഗ്രാം നെല്ലിെൻറ തുക നൽകുകയായിരുന്നു പതിവ്. ഇത്തവണ മില്ലുടമകൾ 18-30 കിലോവരെ അധികം ആവശ്യപ്പെട്ടു. എന്നാൽ, ഇത്രയും നൽകാനാകില്ലെന്ന് കർഷകരും അറിയിച്ചു. ഒടുവിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സപ്ലൈകോ അധികൃതരും ചർച്ചനടത്തി. തുടർന്ന് സപ്ലൈകോ അധികൃതർ പരിശോധന നടത്തി നിശ്ചിത ഗുണനിലവാരമില്ലെന്ന് കാണുന്ന പാടശേഖരങ്ങളിൽ 100 കിലോഗ്രാം നെല്ലിെൻറ തുക ലഭിക്കാനായി കർഷകർ 128 കിലോഗ്രാം നെല്ല് നൽകണമെന്ന് നിർദേശിച്ചു. ഇതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. ഇതിനെ തുടർന്ന് വീണ്ടും നെല്ല് സംഭരണം സജീവമായിട്ടുണ്ട്. ജില്ലയിെല 286 പാടശേഖരങ്ങളിൽനിന്നാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന കർഷകരുടെ നെല്ലാണ് സംഭരിക്കുന്നത്. കർഷകരിൽനിന്ന് െനല്ല് സംഭരിച്ച് അരിയാക്കി മടക്കി നൽകാൻ 34 മില്ലുകളെയാണ് സപ്ലൈകോ ചുമതലപ്പെടുത്തിയിരിക്കുന്നത്. 100 കിലോ നെല്ലിന് 68 കിലോഗ്രാം അരിയാണ് മടക്കിനൽകേണ്ടത്. ഇത്തവണ പതിര് കൂടുതലായതിനാൽ ഇത്രയും അരി നൽകാനാവില്ലെന്നായിരുന്നു മില്ലുടമകളുടെ നിലപാട്. ഇതോടെയാണ് കൂടുതൽ നെല്ല് നൽകി പ്രശ്നത്തിന് പരിഹാരം കണ്ടത്. ഒരുകിലോഗ്രാം നെല്ലിന് 22.50 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. ഇതിൽ കേന്ദ്രസർക്കാർ വിഹിതം 14.70 രൂപയും കേരളസർക്കാർ വിഹിതം 7.80 രൂപയുമാണ്. സപ്ലൈകോയുെട പാഡി മാർക്കറ്റിങ് ഒാഫിസർ നെല്ല് സംഭരിച്ചത് സാക്ഷ്യപ്പെടുത്തി കർഷകർക്ക് പർച്ചേസ് രസീത് നൽകും. ഇതനുസരിച്ച് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകുകയാണ് ചെയ്യുന്നത്. അതേസമയം, സർക്കാർ പണം നൽകാത്തതിനാലാണ് കുടിശ്ശക വിതരണം വൈകുന്നതെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.