താ​ഴ​ത്ത​ങ്ങാ​ടി ഓ​രു​മു​ട്ടി​നെ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പ​കം

കോട്ടയം: താഴത്തങ്ങാടി കുളപ്പുരകടവിനു സമീപം നിർമിച്ച ഓരുമുട്ടിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. തടയണ മൂലം പ്രദേശത്തെ കിണറുകളിൽ വെള്ളം കിട്ടാതായതായും ജലം മലിനമായതായും കാട്ടി നാട്ടുകാർ കലക്ടർക്ക് പരാതി നൽകി. നാട്ടുകാരിൽനിന്ന് ഒപ്പുശേഖരണം നടത്തിയശേഷമാണ് പരാതി നൽകിയത്. തടയണ കാരണം കിണറ്റിലെ ജലം മലിനമാകുന്നുവെന്നാണ് പ്രധാന ആക്ഷേപം. ഓരുമുട്ട് സ്ഥാപിച്ചതിെൻറ ഇരുവശങ്ങളിലുമായി മാലിന്യം വന്നടിഞ്ഞിരിക്കുകയാണ്. കുളിക്കാനും അലക്കാനുമായി പ്രദേശത്തെ നൂറുകണക്കിന് ജനങ്ങളാണ് താഴത്തങ്ങാടി മീനച്ചലാറിനെ ആശ്രയിക്കുന്നത്. തടയണ നിർമിച്ചതുമൂലം മലിനജലം അടിഞ്ഞുകൂടിയതോടെ ഇതും ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഇത് സാംക്രമിക രോഗങ്ങൾ ഉണ്ടാകാനും കാരണമായിത്തീർന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. തടയണ സ്ഥാപിച്ചതോടെ ആറ്റിൽ ടോയിലറ്റ് വേസ്റ്റും കോഴിവേസ്റ്റുമടക്കം ഇതിൽ വന്ന് കെട്ടിനിൽക്കുന്ന സാഹചര്യമാണ്. കഴിഞ്ഞതവണ നിർമിച്ച ഓരുമുട്ടിെൻറ വെള്ളത്തിനടിയിലുള്ള മണ്ണ് പൂർണമായും നീക്കംചെയ്തിരുന്നില്ല. ഇത് നീക്കംചെയ്യാതെയാണ് ഇപ്പോൾ വീണ്ടും തടയണ നിർമിച്ചിരിക്കുന്നത്. ഓരുമുട്ട് മാറ്റുമ്പോൾ മണ്ണടക്കം നീക്കംചെയ്തു ഒഴുക്കു സുഗമമാക്കണമെന്നാണ് വ്യവസ്ഥ. സാധാരണ കനത്ത മഴയിൽ കിഴക്കൻ വെള്ളത്തിെൻറ ശക്തമായ ഒഴിക്കിൽ തടയണ പൊട്ടിപ്പോകാറാണ് പതിവ്. പിന്നീട് നാട്ടുകാർ തന്നെ തെങ്ങിൽ കുറ്റിയും മറ്റും നീക്കംചെയ്യും. മഴ കനത്തു കഴിഞ്ഞാൽ തടിയണ പൊട്ടിച്ചുവിടേണ്ട ഉത്തരവാദിത്തം നാട്ടുകാർക്കാണ്. മാത്രമല്ല ഒഴുക്കുവരുമ്പോൾ ചുഴി ഉണ്ടാകുകയും ഇത് വലിയ അപടകത്തിന് കാരണമാകുമെന്നും നാട്ടുകാർ പറയുന്നു. ഇരുവശവും തെങ്ങുംമുട്ടുകൾ സ്ഥാപിച്ചശേഷം ഇതിനിടയിൽ മണ്ണിട്ട് നികത്തിയാണ് താൽക്കാലിക ഒരുമുട്ട് സ്ഥാപിച്ചിരിക്കുന്നത്. തണ്ണീർമുക്കം ബണ്ട് തുറക്കുമ്പോൾ ഉപ്പുവെള്ളം കയറാതിരക്കാനായിട്ടാണ് ഇത്തരത്തിൽ ഓരുമുട്ടുകൾ സ്ഥാപിക്കുന്നത്. 23 ലക്ഷം രൂപ മുടക്കിയാണ് ഓരുമുട്ട് നിർമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.