ട്ര​ഷ​റി​ക​ളി​ൽ എ.​ടി.​എം സ്​​ഥാ​പി​ക്കും –തോ​മ​സ് ​െഎസ​ക്

കോട്ടയം: ട്രഷറികളെ മികവിെൻറ കേന്ദ്രങ്ങളാക്കുന്നതിന് ആധുനികവത്കരണവും അടിസ്ഥാന സൗകര്യ വികസന പദ്ധതിയും ആരംഭിച്ചുകഴിഞ്ഞതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. പയ്യാനി മണ്ഡപം കോംപ്ലക്‌സില്‍ ആരംഭിച്ച അയര്‍ക്കുന്നം ട്രഷറിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കറന്‍സി ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ ഇടപാടുകാരുടെ ബുദ്ധിമുട്ട് പരമാവധി കുറക്കുന്നതിന് ട്രഷറി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കിയതായി അദ്ദേഹം പറഞ്ഞു. വൈദ്യുതി ബില്ല്, വെള്ളക്കരം, സ്‌കൂള്‍ ഫീസ് തുടങ്ങിയ അടയ്ക്കുന്നതിനും സേവനങ്ങള്‍ മൊബൈല്‍ വഴി നല്‍കുന്നതിനുമുള്ള സൗകര്യം, സേവിങ്‌സ് ബാങ്കിന് എ.ടി.എം എന്നിവ ട്രഷറികളില്‍ ഏര്‍പ്പെടുത്തും. ശോച്യാവസ്ഥയിലുള്ള ട്രഷറി കെട്ടിടങ്ങള്‍ നവീകരിക്കും. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവക്ക് സ്ഥലം ലഭ്യമാകുന്ന മുറക്ക് പുതിയ നല്ല കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് സഹായം നല്‍കും. ഉപഭോക്തൃ സൗഹൃദവും വയോജന സൗഹൃദവുമായ സൗകര്യം ട്രഷറികളില്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജയപുരം, കിടങ്ങൂർ, മണര്‍കാട്, കൂരോപ്പട അയർക്കുന്നം ഗ്രാമപഞ്ചായത്തുകളിലെ പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാറുമായി ഇടപാടു നടത്തുന്ന പൊതുജനങ്ങള്‍ക്കും പുതിയ ട്രഷറിയുടെ പ്രയോജനം ലഭിക്കും. ഉമ്മന്‍ചാണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളായ ടി.ടി. ശശീന്ദ്രനാഥ് (പള്ളം), മാത്തച്ചന്‍ താമരശ്ശേരി (പാമ്പാടി), കുഞ്ഞ് പുതുശ്ശേരി (കൂരോപ്പട), ലിസി എബ്രഹാം (കിടങ്ങൂര്‍), ലിസി ചെറിയാന്‍ (മണര്‍കാട്), സിസി ബേബി (വിജയപുരം), ജില്ല പഞ്ചായത്ത് അംഗം ലിസമ്മ ബേബി എന്നിവർ സംസാരിച്ചു. ട്രഷറി ഡയറക്ടര്‍ ജെ.സി. ലീല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മോനിമോള്‍ ജയ്‌മോന്‍ സ്വാഗതവും ജില്ലാ ട്രഷറി ഓഫിസര്‍ കെ.ആർ. ശ്രീലത നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.