കു​റി​ച്ചി ഔ​ട്ട്പോ​സ്​​റ്റ്​ ജ​ങ്ഷ​നി​ല്‍ കാ​ത്തി​രി​പ്പു​കേ​ന്ദ്രം സ്ഥാ​പി​ക്ക​ണം

ചങ്ങനാശ്ശേരി: എം.സി റോഡില്‍ കുറിച്ചി ഔട്ട്പോസ്റ്റ് ജങ്ഷനില്‍ കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കണം എന്ന ആവശ്യം ശക്തമാകുന്നു. രാവിലെ മുതല്‍ വലിയ ജനത്തിരക്കുള്ള ഒരു കവലയാണ് ഇത്. ഈര, കൈനടി, നീലംപേരൂര്‍ തുടങ്ങി ആലപ്പുഴ ജില്ലയിലേക്കുള്ള പ്രധാന റോഡ് തുടങ്ങുന്ന കവലകൂടിയാണ് ഔട്ട് പോസ്റ്റ്. ഔട്ട്പോസ്റ്റ് -കൈനടി റൂട്ടില്‍ ആയിരക്കണക്കിന് ആളുകളാണ് ദിവസം പോയിവരുന്നത്. ഒരുവിധ തണലും ഇല്ലാതെ പൊരിവെയിലത്തും പെരുമഴയത്തും വേണം യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കാന്‍. ഇവിടെ കൈനടിയിലേക്ക് തിരിയുന്ന ഭാഗത്ത് ഒരു വെയ്റ്റിങ് ഷെഡ് പണിയണമെന്നുള്ളത് നാളുകളായുള്ള ആവശ്യമാണ്. ഇവിടെ താല്‍ക്കാലികമായി ഓട്ടോ തൊഴിലാളികള്‍ നിര്‍മിച്ച ഒരു പടുതമാത്രമാണ് യാത്രക്കാരുടെ ഏക ആശ്രയം. ആളുകള്‍ കൂടുമ്പോള്‍ പലപ്പോഴും സമീപത്തെ കടത്തിണ്ണകളിലും കയറിനില്‍ക്കുകയാണ് സ്‌കൂള്‍ കുട്ടികള്‍ അടക്കം ചെയ്യുന്നത്. സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസുകള്‍ നിര്‍ത്തുന്നത് ഈ ജങ്ഷനില്‍ ആയതിനാല്‍ പലപ്പോഴും ട്രാഫിക് േബ്ലാക്ക് പതിവാണ്. ഒരേസമയം ഒന്നിലധികം ബസുകള്‍ നിര്‍ത്തുമ്പോള്‍ കയറാനുള്ള ധിറുതിക്ക് ഇടയില്‍ അപകടങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. റോഡ് നവീകരണത്തിെൻറ ഭാഗമായി നിര്‍മിച്ച ബസ്ബേ ഇതുവരെ ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ല. ഇവിടെ സീബ്ര ലൈനുകളും സിഗ്‌നല്‍ ലൈറ്റുകളും ഇല്ലാത്തതിനാല്‍ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും റോഡ് മുറിച്ചുകടക്കാന്‍ വളരെ പ്രയാസമാണ്. വേണ്ട ക്രമീകരണങ്ങള്‍ ഉണ്ടാക്കി യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്ന് ശക്തമായ ആവശ്യം ഉയരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.