മീ​ന​ച്ചി​ലാ​റ്റി​ൽ ത​ട​യ​ണ നി​ർ​മി​ച്ച​തി​നെ​തി​രെ താ​ഴ​ത്ത​ങ്ങാ​ടി​യി​ൽ ജ​ന​രോ​ഷം

കോട്ടയം: മീനച്ചിലാറ്റിൽ താഴത്തങ്ങാടിയിൽ തടയണ നിർമിച്ചതിനെതിരെ നാട്ടുകാർ രംഗത്ത്. പ്രദേശവാസികൾ കുളിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന ആറിെൻറ പ്രദേശത്ത് വെള്ളത്തിെൻറ ഒഴുക്കു തടസ്സപ്പെട്ടതിനാൽ രോഗഭീഷണിയുണ്ടെന്നാണ് പരാതി. ഇതു ചൂണ്ടിക്കാട്ടി കലക്ടർ ഉൾപ്പെടെയുള്ള അധികാരികൾക്ക് പരാതിനൽകാനാണ് നീക്കം. കഴിഞ്ഞദിവസം ആറ്റിൽ കുളിച്ചവർ ഇരുപതിലധികംപേർക്ക് ശരീരം ചൊറിഞ്ഞുതടിക്കുകയും ചുവപ്പുനിറം ഉണ്ടാവുകയും ചെയ്തിരുന്നു. തടയണ വന്നതോടെ വെള്ളം കെട്ടിക്കിടന്ന് മാലിന്യം ഓഴുകിപ്പോവാതെ അടിഞ്ഞുകുടുന്നതാണ് ഇതിനു കാരണമെന്നാണ് ആക്ഷേപം. ഈ ഭാഗത്തുനിന്നാണ് കുടിവെള്ള വിതരണം നടത്തുന്നതിന് ടാങ്കറുകളിൽ സ്വാകര്യ ഏജൻസികൾ ജലം സംഭരിക്കുന്നത്. ഇനിയും ഇത് തുടർന്നാൽ വ്യാപക ജലജന്യ രോഗങ്ങൾക്ക് ഇടയാക്കുമെന്ന ഭീതിയുമുണ്ട്. തടയണ നിർമിക്കുന്നവേളയിൽ തന്നെ ഇരുകരകളിലും താമസിക്കുന്നവർ എതിർപ്പ് അറിയിച്ചിരുന്നു. സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുമ്പോൾ ജലം ഉപയോഗിക്കുന്നവർക്കുണ്ടാവുന്ന ബുദ്ധിമുട്ടും അറിയിച്ചിരുന്നു. പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് നിർമാണം ആദ്യഘട്ടത്തിൽ തടസ്സപ്പെട്ടിരുന്നു. ജൂണോടെ മഴ ശക്തമായാൽ തടയണ പൊളിച്ചുനീക്കുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, കാലവർഷം ശക്തമാവുമ്പോൾ തടയണക്കു മുകളിലൂടെ വെള്ളമൊഴുകിക്കഴിഞ്ഞാൽ പിന്നെ പൊളിച്ചുമാറ്റാൻ കഴിയാത്ത സ്ഥിതിയുണ്ടാവുമെന്ന് നാട്ടുകാർ പറയുന്നു. കാലവർഷമെത്താൻ ഇനിയും ഓന്നരമാസം കാത്തിരിക്കേണ്ടിവരുന്ന സ്ഥിതിയിൽ ജലമലിനീകരണം പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും. കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലെയും 15 പഞ്ചായത്തുകളിലെയും കുടിവെള്ളേസ്രാതസ്സായ പേരൂർ, പൂവത്തുമ്മൂട് ഭാഗങ്ങളിൽ തണ്ണീർമുക്കം ബണ്ടുവഴി ഉപ്പുവെള്ളം എത്തുന്നത് തടയുന്നതിനാണ് ഇത്. ആറിനു കുറുകെ തെങ്ങുകുറ്റികൾ ഉറപ്പിച്ച് വീതിയിൽ മണ്ണിറക്കി വെള്ളമൊഴുക്ക് പൂർണമായും തടസ്സപ്പെടുത്തിയുള്ള തടയണ നിർമാണത്തിന് 23ലക്ഷം രൂപയാണ് ചെലവിട്ടത്. തടയണ നിർമാണത്തിൻെറപേരിൽ വർഷാവർഷം വലിയ അഴിമതിക്ക് വഴിയൊരുക്കുകയാണെന്നും ആക്ഷേപമുണ്ട്. ഓരുവെള്ളം കയറുന്നത് തടയാനെന്ന പേരിൽ ഓരു പ്രദേശത്തെ ജലം മലിനപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലന്ന് പരിസ്ഥിതിപ്രവർത്തകരും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.