പ​ത്താ​മു​ദ​യ ഉ​ത്സ​വം 14 മു​ത​ൽ; ഇ​ത്തി​ത്താ​നം ഗ​ജ​മേ​ള 22ന്

ചങ്ങനാശ്ശേരി: ഇത്തിത്താനം ഇളംകാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിനു വിഷു ദിനത്തില്‍ കൊടിയേറുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മധ്യകേരളത്തിലെ പ്രസിദ്ധമായ ഇത്തിത്താനം ഗജമേള 22നാണ്. 23ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. 14ന് രാവിലെ 9.30നും 10.30നും മധ്യേ ക്ഷേത്രം തന്ത്രി സൂര്യകാലടിമന സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിെൻറ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും. തുടർന്ന് 10.30ന് സംഗീതാഞ്ജലി, ശ്രീഭൂതബലി, വൈകീട്ട് ഏഴിന് നൃത്തസന്ധ്യ, എട്ടു മുതല്‍ സംഗീതസദസ്സ്, 10.30ന് കളമെഴുത്തും പാട്ടും എതിരേൽപ്, 11ന് ഇരട്ടത്തൂക്കം, ഇരട്ട ഗരുഡന്‍, നടയില്‍ തൂക്കം എന്നിവ നടക്കും. പള്ളിവേട്ട ദിവസമായ 22ന് രാവിലെ 7.30 മുതല്‍ കാഴ്ചശ്രീബലി, ഒമ്പതിനു കാവടി പുറപ്പാട്, കാവടി അഭിഷേകം, കുംഭകുടം എഴുന്നള്ളിപ്പ് , 11ന് കുംഭകുടം അഭിഷേകം, രണ്ടിന് സംഗീതസദസ്സ്, നാലു മുതല്‍ ഗജമേള, വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, വേലകളി, 6.30 മുതല്‍ സേവ, ദീപാരാധന, തുടര്‍ന്ന് പെരുവനം കുട്ടന്‍മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, 11ന് പുലവൃത്തംകളി, 12ന് പള്ളിവേട്ട, കളമെഴുത്തും പാട്ടും എതിരേൽപും ഉണ്ടാകും. പത്താം ഉത്സവമായ 23ന് രാവിലെ ഏഴിന് ക്ഷേത്രചടങ്ങുകള്‍, എട്ടിന് പുരാണപാരായണം, വൈകീട്ട് 3.30ന് ആറാട്ടുബലി, ആറാട്ട് പുറപ്പാട്, ആറിന് ആറാട്ട് ചാല ചിറയിലെ ആറാട്ടുകുളത്തില്‍, 6.30ന് ആറാട്ട് എഴുന്നള്ളിപ്പ്, എട്ടിന് നാഗസ്വരക്കച്ചേരി, സംഗീതസദസ്സ്, 12ന് ആറാട്ട് സ്വീകരണം, കളമെഴുത്തും പാട്ടും കൊടിയിറക്ക്, വലിയ കാണിക്ക തുടങ്ങിയവയാണ് പ്രധാന ഉത്സവ ചടങ്ങുകള്‍. വാര്‍ത്തസമ്മേളനത്തില്‍ ദേവസ്വം പ്രസിഡൻറ് കെ.ജി. രാജ്‌മോഹന്‍, സെക്രട്ടറി അഡ്വ. ഡി. പ്രവീണ്‍കുമാര്‍, ട്രഷറര്‍ സി.ജി. രാധാക്കുട്ടന്‍നായര്‍ എന്നിവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.