ഡ്രൈ​വ​ര്‍മാ​ര്‍ ജാ​ഗ്ര​തൈ, നി​യ​മ​ലം​ഘ​ക​രെ കു​ടു​ക്കാ​ന്‍ വി​ദ്യാ​ർ​ഥി​ക​ൾ

കോട്ടയം: നിയമം ലംഘിക്കുന്ന വാഹന ഡ്രൈവര്‍മാരെ കുടുക്കാന്‍ കാമറയുമായി വിദ്യാർഥികൾ രംഗത്ത്. ‘തേർഡ് െഎ 2 കെ 17’ എന്ന പേരില്‍ തുടക്കം കുറിച്ച റോഡ് സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് നിയമലംഘനങ്ങള്‍ പിടികൂടാന്‍ വിദ്യാർഥികൾ രംഗത്തിറങ്ങുന്നത്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എൻജിനീയറിങ് കോളജ്, എൻ.എസ്.എസ് യൂനിറ്റിെൻറ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി ലയണ്‍സ് ക്ലബ്, കാഞ്ഞിരപ്പള്ളി സബ്.ആർ.ടി ഓഫിസ്, കാഞ്ഞിരപ്പള്ളി ജനമൈത്രി പൊലീസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. തെരഞ്ഞെടുക്കപ്പെട്ട എൻ.എസ്.എസ് വളൻറിയർമാരെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ നിയോഗിക്കും. നിയമലംഘനങ്ങള്‍ ഇവര്‍ കാമറയില്‍ പകര്‍ത്തി മോട്ടോര്‍ വാഹന വകുപ്പിനും പൊലീസിനും കൈമാറും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ശിക്ഷാനടപടികളും ബോധവത്കരണവും അടക്കം സ്വീകരിക്കും. പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ലയണ്‍സ് ക്ലബ് പ്രസിഡൻറ് തോമസ് കുന്നപ്പള്ളി നിര്‍വഹിച്ചു. കോളജ് മാനേജര്‍ ഫാ. മാത്യു പായിക്കാട്ട് അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ ഇസഡ്. വി ളാക്കപറമ്പിൽ, എന്‍.എസ്.എസ് പ്രോഗ്രാം കോഒാഡിനേറ്റര്‍ മെബി, പ്രോജക്ട് ഡയറക്ടര്‍ അശ്വിന്‍ രാജ്, ലയണ്‍സ് ക്ലബ് ട്രഷറര്‍ സോജൻ, സെക്രട്ടറി ബിജു വലിയവീട്ടില്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞിരപ്പള്ളി എം.വി.ഐ അജിത് ആന്‍ഡ്രൂസ് പദ്ധതി വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.