ട്ര​ഷ​റി​ക​ളി​ൽ പ​ണ​മി​ല്ല; ജ​നം വ​ല​യു​ന്നു

പാലാ: ട്രഷറികളിൽ പണമില്ലാത്തതിനാൽ ജനം നെേട്ടാട്ടത്തിൽ. പാലാ ജില്ല ട്രഷറിയിലേക്ക് അധികൃതർ ആവശ്യപ്പെട്ട തുകയുടെ പകുതിപോലും ലഭിച്ചില്ല. ഇതോടെ പെൻഷൻകാർ ഉൾപ്പെടെ വലഞ്ഞു. പാലാ ജില്ല ട്രഷറിയിലേക്ക് ആവശ്യപ്പെട്ടത് 30 ലക്ഷം രൂപയാണ്. എന്നാൽ, പത്തുലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്. ജില്ല ട്രഷറിക്ക് കീഴിലുള്ള മീനച്ചിൽ, വൈക്കം, കടുത്തുരുത്തി, ഉഴവൂർ, ഈരാറ്റുപേട്ട സബ് ട്രഷറികളിലേക്കും ആവശ്യമായ തുക അനുവദിച്ചിട്ടില്ല. മീനച്ചിൽ ട്രഷറിയിലേക്ക് 50 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ, 15 ലക്ഷം മാത്രമാണ് അനുവദിച്ചത്. വൈക്കത്ത് 40 ലക്ഷം രൂപ ചോദിച്ചതിൽ 10 ലക്ഷം അനുവദിച്ചു. കടുത്തുരുത്തിയിൽ 50 ലക്ഷം ആവശ്യപ്പെട്ടതിൽ 40 ലക്ഷവും ഉഴവൂരിൽ 50 ലക്ഷത്തിൽ 40 ലക്ഷവും മാത്രമാണ് അനുവദിച്ചത്. എന്നാൽ, ഈരാറ്റുപേട്ടയിൽ 25 ലക്ഷം ആവശ്യപ്പെട്ടതിൽ 25 ലക്ഷവും അനുവദിച്ചു. കുറവിലങ്ങാട് സബ്ട്രഷറി തുക ആവശ്യപ്പെട്ടിരുന്നില്ല. എങ്കിലും കുറച്ച് തുക അനുവദിച്ചിരുന്നു. പെൻഷൻ തുക നൽകാനാണ് മുൻഗണന നൽകുന്നതെന്ന് ട്രഷറി ഓഫിസർ അറിയിച്ചു. പണം ഇല്ലാത്തത് സർക്കാർ- പദ്ധതികളെയും ബാധിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.