മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കാ​നു​ള്ള ശ്ര​മം സ​ര്‍ക്കാ​ര്‍ അ​വ​സാ​നി​പ്പി​ക്ക​ണം –മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം

ചങ്ങനാശ്ശേരി: കോടതിവിധി മറികടന്ന് മദ്യശാലകള്‍ തുറക്കാനുള്ള ശ്രമം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. വട്ടപ്പള്ളിയില്‍ ബിവറേജസ് ഔട്ട്‌ലറ്റ് തുറക്കാനുള്ള നീക്കത്തിനെതിരെ ചങ്ങനാശ്ശേരി അതിരൂപത നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ റാലി കത്തീഡ്രല്‍ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്. മനുഷ്യനെ നശിപ്പിച്ച് കാശുണ്ടാക്കുന്നത് ധാര്‍മികമല്ല. മദ്യം വിറ്റ് ലാഭമുണ്ടാക്കി ജനനന്മക്ക് മാര്‍ഗമൊരുക്കും എന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. മദ്യനയം സംബന്ധിച്ച് സര്‍ക്കാര്‍ ജനത്തെ ബോധ്യപ്പെടുത്തണമെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു. കത്തീഡ്രല്‍ വികാരി കുര്യന്‍ പുത്തന്‍പുര അധ്യക്ഷതവഹിച്ചു. ടൗണ്‍ ചുറ്റിനടന്ന റാലി കത്തീഡ്രല്‍ പള്ളിയില്‍ സമാപിച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍ ജോസഫ് മുണ്ടകത്തില്‍ സമാപന സന്ദേശം നല്‍കി. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി അതിരൂപത ഡയറക്ടര്‍ ഫാ. ജോർജ് കപ്പാംമൂട്ടിൽ, ഫാ. ജോസഫ് പനക്കേഴം, ഫാ. ജോസഫ് ചക്കാത്ര, ഫാ. ജോബി മൂലയില്‍, ഫാ. ജോസഫ് ഇലഞ്ഞിമറ്റം, ഫാ. ജോര്‍ജ് മാന്തുരുത്തി, ഫാ. ജയിംസ് കുടിലില്‍, ഫാ. വര്‍ഗീസ് പഴയമഠം, ഫാ. തോമസ് ചെറുപുരക്കൽ, ജിജി കോട്ടക്കൽ, സോണി കണ്ടങ്കരി, സിബി പാറക്കൽ, ജോബി തുമ്പുങ്കല്‍, തോമസ്‌കുട്ടി മണക്കുന്നേല്‍, ബേബിച്ചന്‍ പുത്തന്‍പറമ്പില്‍, കെ.പി. മാത്യു, ജോയിച്ചന്‍ തിനപറമ്പില്‍, ലാലിച്ചന്‍ മറ്റത്തില്‍, കെ.സി. ആൻറണി, പാപ്പച്ചന്‍ നേര്യംപറമ്പില്‍, സൈബി അക്കര, സാജന്‍ ഫ്രാന്‍സിസ്, ജോസി കല്ലുകുളം, കെ.എസ്. ആൻറണി, ജിജി പേരകശ്ശേരി, ടോമിച്ചന്‍ അയ്യരുകുളങ്ങര, സിബി ഇടശേരിപറമ്പില്‍, നിഥിൻ ജോസഫ്, ജെ.ടി. റംസെ, ഡാനി തോമസ്, ജെസി വര്‍ഗീസ്, സാംസണ്‍ വലിയപ്പറമ്പില്‍ എന്നിവർ റാലിക്ക് നേതൃത്വം നല്‍കി. വിശ്വാസികള്‍ കുരിശുമേന്തിയാണ് റാലിയില്‍ പങ്കെടുത്തത്. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി, അതിരൂപത യുവദീപ്തി, മാതൃവേദി, പിതൃവേദി, കെ.എല്‍.എം മിഷന്‍ലീഗ്, സണ്‍ഡേ സ്‌കൂള്‍, എ.കെ.സി.സി ദര്‍ശനസമൂഹം, കുടുംബകൂട്ടായ്മ, ഡി.സി.എം.എസ് എന്നീ സംഘടനകള്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.