നാ​ശം വി​ത​ച്ച്​ കാ​റ്റും മ​ഴ​യും

കോട്ടയം: ഞായറാഴ്ച വൈകീട്ട് ഉണ്ടായ കനത്ത മഴയിലും കാറ്റിലും ചെങ്ങളം, തിരുവാർപ്പ്, പതിനഞ്ചിൽകടവ് എന്നീ ഭാഗങ്ങളിൽ വ്യാപകനാശം. വൈകീട്ട് അഞ്ചോടെ പെയ്തമഴയിൽ വീടുകൾക്കും അങ്കണവാടി കെട്ടിടത്തിനും നാശം സംഭവിച്ചു. ചെങ്ങളം വായനശാലക്ക് സമീപമുള്ള 110-ാം നമ്പർ അങ്കണവാടിയുടെ കെട്ടിടത്തിെൻറ മേൽക്കൂര പൂർണമായും കാറ്റത്ത് തകർന്നു. കമ്പിയിൽ നിർമിച്ച മേൽക്കൂര കാറ്റിൽ പറന്ന് സമീപത്തെ പറമ്പിൽ നിലംപതിക്കുകയായിരുന്നു. കെട്ടിടത്തിെൻറ ഭിത്തിയും ഭാഗികമായി തകർന്നു. ഒരുവർഷം മുമ്പാണ് അങ്കണവാടി കെട്ടിടം പുതുക്കിപ്പണിതത്. അറുപുറയിൽ ദാസപ്പൻ, വട്ടത്തിൽ ബിനോയി എന്നിവരുടെ വീട് മരം വീണ് ഭാഗികമായി തകർന്നു. ദാസപ്പൻ ശബ്്ദം കേട്ട് പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. വീട്ടുപകരണങ്ങളും നശിച്ചു. തിരുവാർപ്പ് വെട്ടിക്കാട് ഭാഗത്ത് പുതുവപറമ്പിൽ അസീസിെൻറ വീടിെൻറ മേൽക്കൂര കാറ്റത്ത് പറന്നുപോയി. വീടിെൻറ ചിമ്മിനിയും തകർന്നു. വേളൂർ പാണംപടി കന്നിട്ടപറമ്പ് വീട്ടിൽ സലീമിെൻറ വീടിെൻറ മേൽക്കൂര ഭാഗികമായി തകർന്നു. ചെങ്ങളം എൻ.എസ്.എസ് കരയോഗം കെട്ടിടത്തിെൻറ ഗ്ലാസുകൾ തകർന്നു. ചെങ്ങളം പന്തിരുപാറയിൽ വേണു, അറക്കേകളം മാണി എന്നിവരുടെ വീടിനും നാശനഷ്ടമുണ്ടായി. ഇവരുടെ വീടിെൻറ മേൽക്കൂര കാറ്റിൽ പറന്നുപോയി. വീട്ടുപകരണങ്ങൾക്കും നഷ്ടം സംഭവിച്ചു. വായനശാല കവലയിൽ ലൈനിലേക്ക് മരംവീണു വൈദ്യുതി മുടങ്ങി. ചെങ്ങളം സ്കൂളിെൻറ ബോർഡ് കാറ്റത്ത് മറിഞ്ഞുവീണു. കളത്തിൽ ശശി, ചേരിക്കൽ നോബിൾ, വാവു പന്തുരുപറ, രാജപ്പൻ അറുപുറത്ത്, ഷീബ വിരാശ്ശേരി എന്നിവരുടെ വീടിെൻറ മേൽക്കൂരകൾ തകർന്നിട്ടുണ്ട്. മൂലയിൽ സുധീറിെൻറ പശുക്കൂട് പൂർണമായും തകർന്നു. പതിനഞ്ചിൽ കടവ്, വേളൂർ ഭാഗത്ത് മരം വീണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. ഇൗമേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.