പു​ക​യി​ലക്കെ​തി​രെ പ​ട​പൊ​രു​തി​യ പ്ര​ഫ​സ​ർ കൊ​ണ്ടൂ​ർ ഇ​നി ഓ​ർ​മ

ഈരാറ്റുപേട്ട: പുകയില ഉൽപന്നങ്ങൾക്കെതിരെ ഒരുപുരുഷായുസ്സ് മുഴുവൻ പടപൊരുതിയ ഈരാറ്റുപേട്ട കൊണ്ടൂർ പാലാത്ത് പി.എം. കുര്യൻ എന്ന പ്രഫസർ കൊണ്ടൂർ ഇനി ഓർമ. ഈരാറ്റുപേട്ടയിലെ ആദ്യകാല തടിവ്യാപാരി ആയിരുന്ന പരേതനായ കൊണ്ടൂർ പാലാത്ത് അക്കാച്ചെൻറ 13 മക്കളിൽ മൂത്ത ആളാണ് പ്രഫസർ കൊണ്ടൂർ എന്നറിയപ്പെടുന്ന പി.എം. കുര്യൻ.കാലടി, അങ്കമാലി, കാഞ്ഞൂർ എന്നിവിടങ്ങളിൽ അധ്യാപകനായി ജോലിചെയ്തുവന്ന പ്രഫസർ കൊണ്ടൂർ പിന്നീട് വീടും നാടും ജോലിയും വിവാഹജീവിതം പോലും ഉപേക്ഷിച്ച് പുകവലിക്ക് എതിരെ ഒറ്റയാൾ സമരം ആരംഭിച്ചു. പുകവലിയുടെ ദൂഷ്യവശങ്ങൾ പ്രതിപാദിക്കുന്ന വിവിധ തരത്തിലുള്ള ലഘുലേഖകൾ അച്ചടിച്ച് കേരളത്തിലെ പ്രധാന ബസ്സ്റ്റാൻഡുകളിൽ എത്തി ബസുകളിൽ കയറിയിറങ്ങി പുകവലി വരുത്തുന്ന രോഗങ്ങൾ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കലായിരുന്നു പ്രധാന ജോലി. ബോധവത്കരണത്തിെൻറ ഭാഗമായി മാജിക്കുകളും അദ്ദേഹം നടത്തിയിരുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.