യു​വാ​വി​നു ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ മ​ർ​ദ​ന​ം

പാലാ: ചക്കാമ്പുഴക്ക് സമീപം ഇടക്കോലിയിൽ കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ യുവാവിനു പരിക്കേറ്റു. പരിക്കേറ്റ എം.എസ്. രാജേഷ് പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചയോടെ ഇടക്കോലി സ്കൂളിനു സമീപത്താണ് കഞ്ചാവ് വിൽപന സംഘത്തിലൊരാൾ യുവാവിനെ മർദിച്ചത്. കഞ്ചാവ് വിൽപന ചോദ്യംചെയ്തതാണ് മർദത്തിനു കാരണം. തുടർന്ന് രാത്രിയിൽ 15ൽപരം ആളുകളടങ്ങുന്ന സംഘം വാഹനങ്ങളിൽ ഇടക്കോലി ടൗണിലെത്തി ഭീകരാന്തരീക്ഷം ഉണ്ടാക്കി. ഒരാഴ്ച മുമ്പ് വെള്ളിലാപ്പള്ളിയിൽ വ്യാപാരിയെയും മകനെയും ഹോട്ടലിൽ കയറി സംഘം മർദിച്ചിക്കുകയും ഭീകരാന്തരീക്ഷമുണ്ടാക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം നടന്നുവരുന്നതിനിടയാണ് കഞ്ചാവ് സംഘം ഇടക്കോലിയിൽ ഭീകരാന്തരീക്ഷമുണ്ടാക്കിയത്. കഞ്ചാവ് വിൽപന സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.