ദ​മ്പ​തി​ക​ളെ മൂ​ന്നു ദി​വ​സ​മാ​യി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ല്ല

കോട്ടയം: ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് വീട്ടിൽനിന്ന് വ്യാഴാഴ്ച കാറിൽ പുറപ്പെട്ട ദമ്പതികളെ മൂന്നു ദിവസമായിട്ടും കണ്ടെത്താനായില്ല. കുമ്മനം അറുപുഴ ഒറ്റക്കണ്ടത്തിൽ ഹാഷീം (42), ഭാര്യ ഹബീബ (37) എന്നിവരെയാണ് കാണാതായത്. ഇവരുടെ ബന്ധുവീടുകളിലെല്ലാം അന്വേഷണം നടത്തി. തിരുവനന്തപുരം ബീമാപള്ളിയിൽ പോകാൻ സാധ്യതയുണ്ടെന്ന് കരുതി അവിടെയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മൊബൈൽഫോൺ വീട്ടിൽ തന്നെയായതിനാൽ ആ നിലക്കുള്ള അന്വേഷണത്തിലും പുരോഗതിയില്ല. ഹാഷിമിെൻറ ഉടമസ്ഥതയിലുള്ള കെ.എൽ -05 എ.ജെ -TEMP -7183 നമ്പർ ചാരനിറത്തിലുള്ള വാഗൺ-ആർ കാറിലാണ് ഇരുവരും വ്യാഴാഴ്ച രാത്രി ഒമ്പതോടെ വീട്ടിൽനിന്ന് പോയത്. പലചരക്ക് കട നടത്തുകയാണ് ഹാഷീം. പതിമൂന്നും ഒമ്പതും വയസ്സുള്ള രണ്ടു കുട്ടികളാണ് ദമ്പതികൾക്കുള്ളത്. ബാപ്പയും ഉമ്മയും വീട്ടിൽനിന്ന് പോയതോടെ കരഞ്ഞുതളർന്ന ഇവരെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും വിഷമത്തിലാണ്. കുമരകം പൊലീസാണ് അന്വേഷണം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.